ഹജ്ജ് വിസ തട്ടിപ്പിനെതിരേ സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റിയാദ്: ഹജ്ജ് വിസ വില്പനയുമായി വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും അത്തരത്തിലുള്ള വ്യാജ ഓഫറുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഹജ്ജ് വിസകള്‍ ലഭ്യമാണെന്ന് അവകാശപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ തട്ടിപ്പു പരസ്യങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയത്.
ഹജ്ജ് വിസകള്‍ ലഭിക്കുന്നത് ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക് സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ വിസകള്‍ ലഭ്യമാകുന്നത്. ഹജ്ജ് വിസ വില്പനയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ഫോണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സഊദിയില്‍ നിന്നുള്ളവര്‍ 800 430 4444 എന്ന നമ്പറിലും വിദേശത്തുള്ളവര്‍ 00966 92000 28 14 എന്ന നമ്പറിലും അറിയിക്കണമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് മന്ത്രാലയ വെബ്സൈറ്റ് മുഖേനയും പരാതികള്‍ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."