ജപ്പാന്‍ ഓപ്പണ്‍: സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍
ടോക്യോ: ഇന്തോനേഷ്യന്‍ ഓപ്പണിന് പിന്നാലെ ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും പി.വി സിന്ധുവിന്റെ മിന്നുന്ന പ്രകടനം. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റൊരു ഇന്ത്യന്‍ താരം ബി.സായ്പ്രണീതും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. 20-ാം റാങ്കുകാരിയായ ജാപ്പനീസ് താരം അയ ഒഹോരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് സിന്ധു ര@ണ്ടാം റൗ@ണ്ടില്‍ ജയിച്ചുകയറിയത്.
61 മിനുട്ട് നീ@ണ്ട പോരാട്ടത്തിനൊടുവില്‍ 11-21, 21-10, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. തുടക്കത്തില്‍ തന്നെ ആദ്യ സെറ്റ് സിന്ധുവിന് നഷ്ടമായി. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി രണ്ട@ാം സെറ്റും മൂന്നാം സെറ്റും സിന്ധു കൈക്കലാക്കുകയായിരുന്നു. ഇതുവരെ എട്ടുതവണ സിന്ധുവും ഒഹോരിയും ഏറ്റുമുട്ടിയപ്പോള്‍ എല്ലാ തവണയും ജയം ഇന്ത്യന്‍ താരത്തിനായിരുന്നു. കഴിഞ്ഞയാഴ്ച ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണിലും ഒഹോരിയെ സിന്ധു പരാജയപ്പെടുത്തിയിരുന്നു.
ഒന്നാം റൗ@ണ്ടില്‍ ചൈനയുടെ ഹാന്‍ യൂവിനെ തകര്‍ത്താണ് സിന്ധു ജപ്പാന്‍ ഓപ്പണ്‍ പ്രയാണം തുടങ്ങിയത്. പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ കാന്റ സുനെയമയെ തോല്‍പ്പിച്ചാണ് സായ് പ്രണീത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
21-13, 21-16 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ വിജയം. 45 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സായ് പ്രണീത് ജയം കൊയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."