HOME
DETAILS

ടവര്‍ നിര്‍മാണത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍

  
backup
October 06 2018 | 07:10 AM

%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf-2

എരുമപ്പെട്ടി:എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിക്കലില്‍ ജനവാസ കേന്ദ്രത്തില്‍ നടക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മുട്ടിക്കല്‍ മോസ്‌ക് റോഡ് പരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് റിലയന്‍സ് ജിയോ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മിക്കുന്നത്. ഇതിന് സമീപം അമ്പതോളം കുടംബങ്ങള്‍ വീട് വെച്ച് താമസിക്കുന്നുണ്ട്. കുന്നിടിച്ച് മണ്ണെടുത്തിട്ടുള്ള സ്ഥലത്ത് ഉയര്‍ന്ന പ്രദേശത്താണ് ടവര്‍ സ്ഥാപിക്കുന്നത്.പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ വീടു നിര്‍മാണത്തിനാണെന്ന് കാണിച്ചാണ് മണ്ണെടുപ്പ് നടത്താനും ടവര്‍ നിര്‍മിക്കാനും അനുമതി വാങ്ങിയിട്ടുള്ളത്. കാന്‍സര്‍ ബാധിച്ചവര്‍ ഉള്‍പ്പടെ നിരവധി കിടപ്പുരോഗികളുള്ള പ്രദേശത്ത് നിലവില്‍ നാല് ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികളുടെ അനുമതി വാങ്ങാതെയാണ് പഞ്ചായത്ത് ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.ജനങ്ങളുടെ പരാതി രേഖപ്പെടുത്തുന്നതിന് ഗ്രാമസഭ വിളിച്ച് ചേര്‍ക്കാന്‍ നാട്ടുകാര്‍ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് ഇതിന് തയാറാകുന്നില്ല. നിര്‍മാണ അനുമതി റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അറിയിച്ച് പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് മെമ്പറും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സമര സമിതി ആരോപിച്ചു ടവര്‍ നിര്‍മാണ അനുമതി റദ്ദ് ചെയ്യുന്നത് വരെ കുടില്‍ കെട്ടി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് മഞ്‌ജേഷ് വടക്കൂട്ട്, സെക്രട്ടറി രാജീവ് കാരമുക്കില്‍, ഹബീബ ജലീല്‍, രജനി ശശിധരന്‍, കാസിം മുട്ടിക്കല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 months ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 months ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 months ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago