HOME
DETAILS

സംസ്ഥാനവിഹിതം അനുവദിച്ചത് കേന്ദ്രത്തെ അറിയിക്കണം: കര്‍മസമിതി

  
backup
May 29 2017 | 21:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



രാജപുരം: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത നിര്‍മാണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാമെന്നു സമ്മതിച്ചത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് കര്‍മ സമിതി ഭാരവാഹികള്‍ മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നല്‍കി.
കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കേരളത്തിലൂടെ കടന്ന് പോകുന്ന 45 കിലോമീറ്ററിനുള്ള പദ്ധതി വിഹിതത്തിന്റെ പ്രാരംഭമായി 20 കോടി രൂപ 2015-16 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ സര്‍വേ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം നല്‍കാമെന്ന് രേഖാമൂലം അറിയിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ വൈകുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തര കേരളത്തിന്റെയും ദക്ഷിണ കന്നടയുടെയും സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കര്‍മ സമിതി ഭാരവാഹികളായ സി. യൂസഫ് ഹാജി, സി.എ പീറ്റര്‍, ടി. മുഹമ്മദ് അസ്‌ലം, സൂര്യഭട്ട്, ജോസ് കൊച്ചുകുന്നേല്‍, എം.വി ഭാസ്‌കരന്‍, എ. ദാമോദരന്‍ എന്നിവരാണ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago