ഔഫിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് സംഘം സാക്ഷിയെ ചോദ്യം ചെയ്തു; പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി
കാഞ്ഞങ്ങാട്: കല്ലൂരാവി അബ്ദുറഹ്മാന്‍ ഔഫ് വധം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം പ്രധാന സാക്ഷിയെ ചോദ്യം ചെയ്തു. ഔഫിന്റെ കൊലപാതകത്തിലെ മൂന്നു പ്രതികളേയും കസ്റ്റഡിയില്‍ കിട്ടാന്‍വേണ്ടി കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ക്രൈംബ്രാഞ്ച് സംഘം കല്ലൂരാവിയിലെത്തിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന മുണ്ടത്തോട് സന്ദര്‍ശിച്ചത്. മുഖ്യപ്രതി ഇര്‍ഷാദിനെ ഹോസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റുകൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഹസന്‍, എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഹാശിര്‍ എന്നിവരാണ് അറസ്റ്റിലായത്.ഔഫിന്റെ നെഞ്ചില്‍ ഏറ്റ കുത്ത് കാരണം ശ്വാസകോശം തുളച്ച കുത്തില്‍ ഹൃദയ ധമനികള്‍ മുറിഞ്ഞ് അമിത വേഗത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തിനു കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തേറ്റ ഔഫ് സംഭവസ്ഥലത്തുതന്നെ ചോര വാര്‍ന്ന് മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."