HOME
DETAILS
MAL
സൗന്ദര്യവര്‍ധക ക്രീമിനെതിരേ പരാതി
backup
May 29 2017 | 22:05 PM
ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക വസ്തുവിനെതിരായ ഉപഭോക്താവിന്റെ പരാതിയില്‍ സാക്ഷിയായി ഹാജരാകാന്‍ ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന് ഷാറൂഖ് ഖാന് കോടതിയുടെ നോട്ടിസ്. ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് സമന്‍സയച്ചത്. ഇമാനി കമ്പനിയുടെ ഫെയര്‍ ആന്‍ഡ് ഹാന്‍സം ക്രീമിനെതിരേയാണ് പരാതി. കമ്പനി അധികൃതരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ കമ്പനി അവകാശപ്പെട്ടത് പോലെയുള്ള ഫലമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി നിഖില്‍ ജയ്ന്‍ എന്ന യുവാവാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിക്ക് പരാതി നല്‍കിയത്.
ജൂലൈ 27നകം പരാതിയില്‍ മറുപടി സമര്‍പ്പിക്കാനും കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കോടതി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."