ഇറാന്‍-ഖത്തര്‍ സൗഹൃദം: ജി.സി.സി വീണ്ടണ്ടും പ്രതിസന്ധിയിലേക്ക്
റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ മറന്ന് ഇറാനുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഖത്തര്‍ നിലപാട് ഗള്‍ഫ് രാജ്യങ്ങളുടെ പരസ്പര സഹകരണം പ്രതിസന്ധിയിലാക്കുമെന്നു സൂചന.
കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ടെലിഫോണില്‍ സംസാരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സഹകരണത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നതായുള്ള വാര്‍ത്തയാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടണ്ടും മുറുമുറുപ്പ് ഉണ്ടണ്ടാക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും നിലവില്‍ അകന്നുനില്‍ക്കുന്ന ഇറാന് ഇപ്പോള്‍ കിട്ടിയ നല്ലൊരു അവസരമാണ് കരുത്തരായ ഖത്തറിന്റെ അനുകൂല നിലപാട്.
ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ടെണ്ടന്നും ഇതു പ്രയോജനപ്പെടുത്തുകയാണ് വേണ്ടണ്ടതെന്നും ഇറാനിലെ തസ്‌നീം ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ഈടുറ്റതാക്കുന്നതിന് ഇറാന്‍ വലിയ പ്രാധാന്യം നല്‍കുന്നതായി ഹസന്‍ റൂഹാനി വിശദീകരിച്ചു.
തങ്ങളുടെ വിദേശനയത്തിന്റെ അടിസ്ഥാന തത്വം തന്നെ നല്ല അയല്‍പക്കം ഉണ്ടണ്ടാക്കിയെടുക്കുക എന്നതാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
ഖത്തറിനും ഇറാനിനുമിടയില്‍ നിലനില്‍ക്കുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."