ഭീകരാക്രമണത്തില്‍ രോഗിയെ രക്ഷിച്ച ഡോക്ടര്‍ക്കെതിരേയും വംശീയ ആക്രമണം
ലണ്ടന്‍: മഞ്ചസ്്റ്ററിലെ ഭീകരാക്രമണത്തില്‍ പരുക്കേറ്റയാളുടെ ജീവന്‍രക്ഷിക്കാന്‍ സഹായിച്ച ഡോക്ടര്‍ക്ക് നേരെ വംശീയ അധിക്ഷേപം. 37കാരനായ പാകിസ്താന് വംശജനായ ഡോ. നവീദ് യാസിനെതിരേയാണ് വംശീയ ആക്രമണമുണ്ടായത്. മാഞ്ചസ്റ്ററിലെ സ്ഫോടനത്തില്‍ പരുക്കേറ്റയാള്‍ക്ക് 48 മണിക്കൂര്‍ നീണ്ട ജീവന്‍രക്ഷാ ചികിത്സ ലഭ്യമാക്കിയ ഡോക്ടറാണ് നവീദ്.
ജോലിചെയ്യുന്ന സല്ഫോര്ഡോ റോയല്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍ വരുന്നതിനിടെ മധ്യവയസ്കനായ ഒരാള്‍ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ഭീകരനെന്ന് വിളിച്ച് വംശീയമായി അധിക്ഷേപിക്കുകയുമായിരുന്നു. അശ്ലീലവാക്കുകള്‍ ഉപയോഗിച്ച അക്രമി നിങ്ങളെപോലുള്ളവര്‍ ഇവിടെ വേണ്ടെന്നും വിളിച്ചുപറഞ്ഞു. ഭാര്യയും രണ്ടു മക്കളുമായി ലണ്ടനില്‍ താമസിക്കുന്ന ഡോ. യാസിന് ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. ട്രോമാ, ഓര്ത്തോപിഡീക് സര്‍ജനായ ഡോ. നവീദ് യാസിന്റെ കുടുംബം 1960ലാണ് പാകിസ്താനില്‍നിന്ന് യോര്ക്ഷെയറിലേക്ക് കുടിയേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."