HOME
DETAILS

മാറിമറിഞ്ഞ് കാലാവസ്ഥാ പ്രവചനം; സംസ്ഥാനത്ത് റെഡ് അലര്‍ട്ടില്ല

  
backup
October 06 2018 | 19:10 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%aa%e0%b5%8d



കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തിനു കാരണമാകുന്ന തീവ്രമഴ ( 24 മണിക്കൂറില്‍ 20 സെ.മിയില്‍ കൂടുതല്‍ മഴ)യുടെ കാര്യത്തില്‍ കാലാവസ്ഥാ വകുപ്പിനും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ക്കും ഭിന്നാഭിപ്രായം. തീവ്രമഴ സാധ്യതയില്ലാത്തതിനാല്‍ ഇടുക്കി ഉള്‍പ്പെടെറെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ തീവ്രമഴയും പ്രളയവും ഉണ്ടാകില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മോഡലുകളും വിദേശ കാലാവസ്ഥാ വിദഗ്ധരും ഉള്‍പ്പെടെ കേരളത്തിലെ തീവ്രമഴയ്ക്കുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ വെള്ളിയാഴ്ച തന്നെ തീവ്രമഴയോ പ്രളയമോ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി മാത്രമാണ് മറ്റു ഏജന്‍സികളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ തീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്. ന്യൂനമര്‍ദത്തിന്റെ ദിശ പാകിസ്താനിലെ കറാച്ചിയിലേക്കാകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിക്ക ഏജന്‍സികളും പ്രവചിച്ചതിനെ മാനദണ്ഡമാക്കിയാണ് കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ അവരുടെ അഭിപ്രായം പങ്കുവച്ചത്. ഇന്നലെ രാവിലെ തമിഴ്‌നാട്ടിലെ കാലാവസ്ഥാ നിരീക്ഷകരും പ്രളയമഴയ്ക്ക് സാധ്യതയില്ലെന്നും റെഡ് അലര്‍ട്ടില്‍ ഭയപ്പെടേണ്ടെന്നും അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ചെറിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നുമാണ് ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റ് ആദ്യം പ്രവചിച്ചത്. തീവ്രമഴ സാധ്യതയും അവര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.
കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന സ്വകാര്യ വെബ്‌സൈറ്റായ കേരളവെതര്‍.ഇന്‍ ആണ് ആദ്യമായി തീവ്രമഴയ്ക്കു സാധ്യതയില്ലെന്നും ഒറ്റപ്പെട്ട കനത്തമഴയാണ് ഉണ്ടാകുകയെന്നും അറിയിച്ചത്. തുലാവര്‍ഷ മാതൃകയിലെ കനത്തമഴ വൈകുന്നേരങ്ങളില്‍ ഉണ്ടാകുമെന്നും കാരണങ്ങളും വെതര്‍ മോഡലുകളും സഹിതം അവര്‍ വിശദീകരിച്ചു. ഇവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള വെതര്‍ അപ്‌ഡേറ്റ്‌സും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വെള്ളിയാഴ്ചയും ശനിയാഴ്ചയും ആവര്‍ത്തിച്ചു. തീവ്രമഴയ്ക്കു സാധ്യതയില്ലെന്ന് തമിഴ്‌നാട്ടിലെ കാലാവസ്ഥാ നിരീക്ഷകരായ റെയിന്‍സ്റ്റോം രാവിലെ അഭിപ്രായപ്പെട്ടു. ഉച്ചയോടെ തമിഴ്‌നാട് വെതര്‍മാനും ഈ വാദത്തിനു പിന്തുണയുമായി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷകരും അക്യുവെതര്‍ എന്ന അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ സ്ഥാപനത്തിന്റെ ഇന്റര്‍നാഷനല്‍ ഫോര്‍കാസ്റ്റിങ് മാനേജര്‍ ജാസണ്‍ നിക്കോളസും തീവ്രമഴ സാധ്യത തള്ളിക്കളഞ്ഞിരുന്നു.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായതോ അതിശക്തമായതോ ആയ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കേരളത്തില്‍ യെല്ലോ അലര്‍ട്ടാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  11 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  27 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago