HOME
DETAILS

ലോകത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം ഹറമുകളില്‍

  
backup
May 30 2017 | 00:05 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%87%e0%b4%ab%e0%b5%8d

വിവിധ രാഷ്ട്രങ്ങളിലെ 200 കോടിയിലധികം വരുന്ന മുസ്‌ലിം ജനസഞ്ചയത്തിന്റെ ഹൃദയ ഭൂമികളാണ് സഊദി അറേബ്യയിലെ മക്ക, മദീന നഗരങ്ങള്‍. ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രകാരം ഏറ്റവുമധികം പുണ്യമുള്ള രണ്ടു മസ്ജിദുകള്‍ ഈ നഗരങ്ങളിലാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും. ഇതുകൊണ്ടുതന്നെ ലോകമുസ്‌ലിംകളുടെ റമദാന്‍ സംഗമവേദിയായി സഊദി മാറുന്നു. 

പുണ്യമാസത്തിന്റെ സാന്നിധ്യം ഏറ്റവുമധികം അനുഭവവേദ്യമാക്കുന്നതാണ് സഊദിയിലെ റമദാന്‍ സജ്ജീകരണങ്ങള്‍. വിപുലമായ സംവിധാനങ്ങളാണ് ചാന്ദ്രദര്‍ശനത്തിനേര്‍പ്പെടുത്തുക. ശഅ്ബാന്‍ 29ന് മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിംകോടതി ആഹ്വാനം ചെയ്യുന്നതോടെ നഗ്നനേത്രങ്ങള്‍ വഴിയും ടെലസ്‌കോപ് മുഖേനയും വാനനിരീക്ഷണം സജീവമാകും. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയില്‍ ഹാജരായി സാക്ഷിമൊഴി രേഖപ്പെടുത്തണം. തുടര്‍ന്ന്, റമദാന്‍ സമാഗതമായെന്ന വിളംബരം വരും.

സഊദിയിലെ എല്ലാ മേഖലകളിലും ദൃശ്യമാകുന്നതാണ് റമദാന്‍ വിരുന്നെത്തിയതിന്റെ മാറ്റം. പൊതുസ്ഥലങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത് നോമ്പുസമയത്ത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നോമ്പെടുക്കാത്ത അവിശ്വാസികള്‍ പോലും രഹസ്യമായേ ഭോജനം നടത്താവൂ എന്നാണ് നിയമം. സാധാരണ ദിവസങ്ങളില്‍ 8 മണിക്കൂര്‍ വരുന്ന ജോലിസമയം നോമ്പുകാര്‍ക്കു 6 മണിക്കൂറായി ലഘൂകരിക്കുന്ന പതിവുമുണ്ട്.

രാജ്യത്തെ തെരുവുകളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം വര്‍ണാലങ്കാരങ്ങളോടെയാണ് പുണ്യമാസത്തെ വരവേല്‍ക്കുക. ഉച്ച കഴിഞ്ഞേ കടകമ്പോളങ്ങള്‍ റമദാനില്‍ പ്രവര്‍ത്തനമാരംഭിക്കൂ. നോമ്പുതുറയോടെ ജനനിബിഡമാകുന്ന കച്ചവടസ്ഥാപനങ്ങളിലെ തിരക്കൊഴിയുമ്പോഴേക്കും അര്‍ധരാത്രി പിന്നിടും. ഇഫ്താര്‍ സമയമാകുന്നതോടെ രൂപപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും സഊദിയിലെ പതിവു കാഴ്ചയാണ്.

ലോകത്തേറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് മക്കയിലെ ഹറം പള്ളിയങ്കണത്തില്‍ റമദാനിലുണ്ടാവുക. വിശുദ്ധ മാസത്തിലെ ഉംറ കര്‍മത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ചെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്കൊപ്പം തദ്ദേശീയരും ഇഫ്താറിനു പങ്കുചേരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ അതിവിപുലമായ സൗകര്യങ്ങളാണ് നോമ്പുതുറക്കുണ്ടാവുക.

അതീവ ലളിതമായ വിഭവങ്ങളാണ് ഹറമിലെ ഇഫ്താറിന് വിതരണം നടത്തുക. ഈത്തപ്പഴവും സംസം ജലവുമായിരിക്കും പ്രധാനം. കൂടെ ജ്യൂസ് പാക്കറ്റുകളും സാന്‍ഡ്‌വിച്ചും വിതരണം ചെയ്യുന്നു. തദ്ദേശീയ വീടുകളില്‍നിന്ന് ഖഹ്‌വ, സമൂസ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയാറാക്കി വിതരണം നടത്തുന്ന പതിവുമുണ്ട്. എന്നാല്‍, ശുചിത്വകാരണങ്ങളാല്‍ പവിത്രമായ മസ്ജിദുല്‍ ഹറാമിനകത്ത് സംസം ജലവും ഈത്തപ്പഴവും മാത്രമേ അനുവദിക്കാറുള്ളൂ.

പതിനയ്യായിരത്തോളം ശുചീകരണത്തൊഴിലാളികളുടെ ശ്രമഫലമായി മഗ്‌രിബ് ബാങ്കുവിളിച്ച് പത്തു മിനുട്ടിനകം ഇഫ്താര്‍ വിരുന്ന് നടന്നയിടം ഞൊടിയിടയില്‍ ശുചീകരിക്കുന്ന സംവിധാനവും ശ്രദ്ധേയമാണ്. മദീനയിലെ മസ്ജിദുന്നബവിയിലും അതിവിപുലമായ ഇഫ്താര്‍ സംഗമങ്ങള്‍ ദിവസവും നടക്കുന്നു.
രണ്ട് ഇമാമുമാര്‍ക്കു കീഴില്‍ ഇരുപത് റക്അത്തായാണ് ഹറം പള്ളികളിലെ തറാവീഹ് നിസ്‌കാരം. ഇരുപത്തേഴാം രാവിലെ തറാവീഹ് പ്രാര്‍ഥനക്ക് ദശലക്ഷങ്ങളാണ് മസ്ജിദുല്‍ ഹറാമിലെത്താറുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago