കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കും: മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ ഐ.ടി കെട്ടിട സമുച്ചയം 'സഹ്യ' നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി രംഗത്ത് അഞ്ചുവര്‍ഷം കൊണ്ട് ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിനായി ആയിരം കോടി രൂപ ചെലവില്‍ ഒപ്റ്റിക് ഫൈബര്‍ സ്ഥാപിക്കും. 18 മാസം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാകും.
ഇതോടെ സംസ്ഥാനത്തെ 1,000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. കണ്ണൂരും കാസര്‍കോട്ടും ഐ.ടി പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അഞ്ചുവര്‍ഷം കൊണ്ട് ഐ.ടി പാര്‍ക്കുകളുടെ വലിപ്പം ഒരു കോടി ചതുരശ്ര അടി വര്‍ധിപ്പിക്കുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാഗ്ദാനം. ഒരുവര്‍ഷംകൊണ്ട് വിവിധ ഐ.ടി പാര്‍ക്കുകളിലായി 17 ലക്ഷം ചതുരശ്ര അടി സൗകര്യമൊരുക്കിയിട്ടുണ്ട്. 'സഹ്യ'യുടെ പകുതി സ്ഥലം കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ അടുത്ത കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ എ. പ്രദീപ് കുമാര്‍, ഡോ. എം.കെ മുനീര്‍, പി.ടി.എ റഹീം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."