HOME
DETAILS

ഇന്ത്യ-റഷ്യ മിസൈല്‍ കരാറിലും റിലയന്‍സ് ഓഫ്‌സെറ്റ് പങ്കാളിയെന്ന് റിപ്പോര്‍ട്ട്

  
backup
October 06 2018 | 19:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1

 

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷം സംശയം ഉന്നയിക്കുന്ന റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഇന്ത്യ- റഷ്യ എസ്-400 മിസൈല്‍ ഇടപാടിലും ഓഫ്‌സെറ്റ് പങ്കാളിയാണെന്ന് റിപ്പോര്‍ട്ട്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദര്‍ശിച്ച സമയത്ത് റിലയന്‍സ് ഡിഫന്‍സും റഷ്യയിലെ മറ്റൊരു കമ്പനിയായ അല്‍മാസ് ആന്റെയുമായി അറ്റകുറ്റപ്പണിക്കും നിര്‍മാണത്തിനുമുള്ള പങ്കാളിത്തത്തിനുള്ള 600 കോടിയുടെ കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത.
ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന റോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ ഉപകമ്പനിയാണ് അല്‍മാസ് ആന്റെ. എസ്-400 മിസൈല്‍ സംവിധാനത്തിന്റെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് കരാറെന്നാണ് പറയപ്പെടുന്നത്. റിലയന്‍സ് ഡിഫന്‍സും, അല്‍മാസ് ആന്റെയും സംയുക്തമായി ഇന്ത്യയ്ക്കുവേണ്ടി മിസൈല്‍ നിര്‍മിക്കുമെന്നാണ് 2015 ഡിസംബറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
റഷ്യയുമായുള്ള ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ഇരുകമ്പനികളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് റിലയന്‍സ് ഡിഫന്‍സിന്റേതായി പുറത്തിറങ്ങിയ 2015 ലെ പത്രക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ ഭാവിയില്‍ നിര്‍മിച്ചുനല്‍കാന്‍ പങ്കാളിത്തം സഹായിക്കുമെന്ന് അല്‍മാസ് ആന്റെയും പറയുന്നു.
വെള്ളിയാഴ്ചയാണ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും റഷ്യയും അത്യാധുനിക മിസൈല്‍ വേധ സംവിധാനമായ എസ്-400 വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നത്. 500 കോടി ഡോളറോളം മുടക്കി അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്നവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്.
ഇന്ത്യയും റഷ്യയും തമ്മില്‍ 39,000 കോടിയുടെ ഇടപാടിനാണ് കഴിഞ്ഞ ദിവസം ഒപ്പുവച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  15 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago