HOME
DETAILS
MAL
കന്നുകാലി അറവ്: യു.പിയിലെ ചിത്രം പോസ്റ്റ് ചെയ്ത് സുരേന്ദ്രന് വെട്ടിലായി
backup
May 30 2017 | 00:05 AM
കോഴിക്കോട്: കേരളത്തിലേതാണെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശില്‍ കന്നുകാലികളെ അറുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വെട്ടിലായി.
സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റിനെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് യു.പിയിലെ ചിത്രം ഉപയോഗിച്ചത്.
സംഭവം ട്രോളന്മാരും നവ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് അറവ് നടത്തിയാണ് മേളകള്‍ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന് വ്യക്തമാക്കി.
ഭീതിജനകമായ ചിത്രമാണെന്ന് കണ്ട് പിന്നീട് ഫേസ്ബുക്ക് തന്നെ അത് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."