മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 2016-17 അധ്യയന വര്‍ഷം കായിക മത്സരങ്ങളില്‍ പ്രശസ്ത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കും. ദേശീയ, സംസ്ഥാന തലങ്ങളില്‍ നടക്കുന്ന വ്യക്തിഗത ഗ്രൂപ്പ് കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്ന മത്സ്യ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്.
ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപ, രണ്ടണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 8000 രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5,000 രൂപ എന്നിങ്ങനെയാണ് നല്‍കുക. ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് 5000 രൂപ വീതവും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 8,000, രണ്ടണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5000, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപ വീതവും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3000 രൂപയും, മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 2,000 രൂപയുമാണ് നല്‍കുക. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപയും, രണ്ടണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2,000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,000 രൂപയുമാണ് പുരസ്‌കാരം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ക്യാഷ് അവാര്‍ഡുകള്‍ക്ക് യോഗ്യത നേടിയാലും, ഏറ്റവും ഉയര്‍ന്ന ക്യാഷ് അവാര്‍ഡിനു മാത്രമേ പരിഗണിക്കുകയുള്ളു.
അപേക്ഷകള്‍ മത്സ്യ ബോര്‍ഡ് ഫിഷറീസ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന പാസ് ബുക്ക്, വിഹിതമടച്ച പേജിന്റെ കോപ്പി, വിദ്യാര്‍ഥിയാണെങ്കില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫിഷറീസ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ടണ്ട അവസാന തിയതി ജൂണ്‍ 15 വൈകിട്ട് നാല്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."