HOME
DETAILS
MAL
അറവു നിരോധനത്തിനെതിരേ എടച്ചേരിയില്‍ യു.ഡി.എഫ് പ്രതിഷേധം
backup
May 30 2017 | 02:05 AM
എടച്ചേരി: അറവു നിരോധനം ഏര്‍പ്പെടുത്തുക വഴി ജനങ്ങുടെ ജീവിതരീതിയിലുംഭക്ഷണക്രമത്തിലും ആര്.എസ്.എസ് അജന്‍ഡ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ജനദ്രോഹ നിയമം എത്രയും പെട്ടെന്ന് പിന്‍വലിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
പഞ്ചായത്ത്കണ്വീനര് ടി.കെ.അഹമ്മദ് മാസ്റ്റര്‍, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് സി.പവിത്രന് മാസ്റ്റര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ചുണ്ടയില്‍ മുഹമ്മദ്, മത്തത്ത്കുനി അമ്മദ്, കെ. ബഷീര്‍ മാസ്റ്റര്‍ ,ഹമീദ് കുനിയില്‍, ടി.കെ അഷ്റഫ് ,എം.പി അഷ്റഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."