യു.ഡി.എഫ് പ്രതിഷേധ സംഗമം
മുക്കം: ജനങ്ങളുടെ മൗലികാവകാശം ഹനിക്കുന്ന തീരുമാനമെടുത്ത മോദി സര്‍ക്കാര്‍ രാജിവച്ച് മാപ്പു പറയണമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി ആവശ്യപ്പെട്ടു.
കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് നിയാജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിനു മുന്‍പ് പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി.
നിയോജക മണ്ഡലം ചെയര്മാന് എ.എം അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സക്രട്ടറി സി.ജെ ആന്റണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷറഫ്, ചന്ദ്രന് കപ്യേടത്ത്, എന്‍.പി ശംസുദ്ദീന്‍, എന്‍.കെ അബു ഹാജി, എം.കെ മമ്മദ്, കൃഷ്ണന്, വിശ്വന് എക്കണ്ടി, കെ.വി ജബ്ബാര്‍, നിഷാബ് മുല്ലോളി, ദാവൂദ്, മുഹമ്മദ് ദിശാല്‍, സത്യന് മുണ്ടയില്‍, വി. അബ്ദുല്ലക്കുട്ടി, അബു മുണ്ടുപാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."