അതിരപ്പിള്ളി: സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. തലക്കുളത്തൂര്‍ തൂണുമണ്ണില്‍ സ്ഥാപിച്ച 650 കിലോവാട്ട് സൗരോര്‍ജ നിലയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ ഉല്‍പാദന ശേഷിയുള്ള പദ്ധതിയാണ് അതിരപ്പിള്ളി. 163 മെഗാവാട്ട് ഉല്‍പാദന ശേഷിയുണ്ട്. എന്നാല്‍ വിവാദം കാരണം ഇതു പ്രതിസന്ധിയിലാണ്. സംവാദത്തിലൂടെയും സമവായത്തിലൂടെയും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞു. കല്‍ക്കരി നിലയങ്ങളാണ് വൈദ്യുതി ഉല്‍പാദനത്തിലെ ലാഭകരമായ മാര്‍ഗം. എന്നാല്‍ ഇക്കാര്യത്തില്‍ പരിസ്ഥിതിവാദികളുടെ യോജിപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെലവുകുറഞ്ഞതും ലാഭകരവും എന്ന പരിഗണനയില്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പള്ളിവാസല്‍, കുട്ടിക്കാനം, ചാത്തന്‍കോട്ട് നട, മാങ്കുളം തുടങ്ങിയ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഇവ പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."