ബംഗ്ലാദേശിനെ പിടിച്ചുലച്ച് മോറ ചുഴലിക്കാറ്റ്; പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ധാക്ക: ബംഗ്ലാദേശിന്റെ തെക്കു കിഴക്കന്‍ തീരത്ത് മോറ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്തമഴയുടെ അകമ്പടിയോടെയാണ് ചുഴലിക്കാറ്റ് രാജ്യത്ത് സംഹാരതാണ്ഡവമാടുന്നത്. ചൊവ്വഴ്ച രാവിലെയാണ് കാറ്റ് തീരത്തെ പ്രക്ഷുബ്ധമാക്കിയത്.
ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് പത്തു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
ശ്രീലങ്കയില്‍ 180ഓളം ആളുകളുടെ മരണത്തിനിടയാക്കിയ കനത്ത പേമാരിക്കു കാരണമായതും മോറ ചുഴലിക്കാറ്റാണെന്നാണ് വിദ്ഗദര്‍ പറയുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയേയും മ്യാന്മറിനേയും ബാധിക്കുമെന്ന് കാലാവസ്ഥ നീരിക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഒഡീഷയിലും മേഘാലയയിലും ജാഗ്രത പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡീഷയിലും 48 മണിക്കൂറിനുള്ളില്‍ മേഘാലയയിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."