ഓപ്പറേഷന് ഭായി: ജില്ലയില്‍ വീണ്ടും എക്സൈസ് പരിശോധന
മൂവാറ്റുപുഴ: ഓപ്പറേഷന് ഭായിയുടെ തുടര്‍ച്ചയായി ജില്ലയില്‍ എക്സൈസ് നടത്തിയ റെയിഡില്‍ 15 ഗ്രാം കഞ്ചാവും 5000 പാക്കറ്റ് ഹാന്‍സും സചിത്ര മുന്നറിയിപ്പ് ഇല്ലാത്ത 1000 പാക്കറ്റ് ബീഡിയും 50 കിലോഗ്രാം പാന്മസാലയും പിടിച്ചെടുത്തു.
88 പേര്‍ക്കെതിരെ കോപ്പ പ്രകാരം കേസ് എടുത്തു. 17600 രൂപ പിഴയും ഈടാക്കി. പാന്‍ മസാല വില്‍ക്കുന്ന 26 കടകള്‍ പൂട്ടിച്ചു.
മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴില്‍ ഇടങ്ങളിലും നടത്തിയ റെയിഡില്‍ 3000 പാക്കറ്റ് ഹാന്‍സും സചിത്ര മുന്നറിയിപ്പ് ഇല്ലാത്ത 1000 പാക്കറ്റ് ബീഡിയും 20 കിലോഗ്രാം പാന്‍ മസാലയും കണ്ടടെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പാന്മസാലയും കൈവശം വച്ചതിന് 60 പേര്ക്കെതിരെകോപ്പ പ്രകാരം കേസ് എടുക്കകയും, 12000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പാന്‍ മസാല വില്‍ക്കുന്ന 10 കടകള്‍ പൂട്ടിച്ചു.
എറണാകുളം സിറ്റിയിലും പരിസരപ്രദേശങ്ങളിലും നടന്ന റെയിഡില്‍ 15 ഗ്രാം കഞ്ചാവും 2000 പാക്കറ്റ് ഹാന്‍സും 30 കിലോഗ്രാം മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. പാന്‍ മസാല വില്‍ക്കുന്ന 16 കടകള്‍ പൂട്ടിച്ചു.കഞ്ചാവ് കൈവശം വച്ച പശ്ചിംബംഗാള്‍ സ്വാദേശി അജിത്ത് ബെയിനെ അറസ്റ്റ് ചെയ്യുതു,കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരം നടന്ന റെയിഡിന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.കെ നാരായണന്‍കുട്ടി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്നുളള ദിവസങ്ങളിലും റെയിഡ് ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സജീവ്കുമാര്നമ്പ്യാര്, അബുഎബ്രഹാം, പി.വി ഏലിയാസ്, പി.എല്‍ ജോസ് എന്നിവരും ജില്ലയിലെ 23 ഓഫീസുകളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരും ജീവനക്കാരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."