എം.ഐ തങ്ങള്‍: നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ആധികാരിക പഠനം നടത്തിയ പണ്ഡിതനെ: കുഞ്ഞാലിക്കുട്ടി
മലപ്പുറം: എം.ഐ തങ്ങളുടെ വിയോഗത്തോടെ ഇന്ത്യയിലെ മുസ്ലിം സമൂഹത്തെക്കുറിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചും ആധികാരികമായി പഠനം നടത്തിയ രാഷ്ട്രീയ പണ്ഡിതനെയാണ് നഷ്ടമായതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കൊടിപിടിച്ചു മുദ്രാവാക്യം വിളിക്കല്‍ മാത്രമല്ല രാഷ്ട്രീയം. ഒരു പ്രസ്ഥാനത്തിന് ആത്യന്തികമായി നിലനില്‍ക്കാനുള്ള മണ്ണൊരുക്കലും ഏറെ പ്രധാനമാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ദര്‍ശനാത്മകമായ ബൗധിക തലം സൃഷ്ടിച്ചെടുക്കുന്ന പ്രധാനപ്പെട്ട ജോലിയാണ് എം.ഐ തങ്ങള്‍ നിര്‍വഹിച്ചത്. അറിവിന്റെ മഹാ സാഗരമാണ് നിലച്ചത്. ചരിത്രത്തെ ശരിയായി വിശദീകരിക്കുകയും കാലത്തിനു അനുസൃതമായി ആ ചരിത്രത്തെ നിര്‍വചിക്കുകയും ചെയ്തു തങ്ങള്‍.
തങ്ങളുടെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയുമാണ് നമ്മള്‍ ഹരിത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസിലാക്കിയത്. സി.എച്ച് എന്ന മഹാ മനുഷ്യന്റെ സന്തത സഹചാരിയായാണ് എം.ഐ തങ്ങള്‍ പൊതുമണ്ഡലത്തിലേക്കു കടന്നുവന്നത് . ചന്ദ്രിക എന്നും എം.ഐ തങ്ങളുടെ മനസിലെ വികാരമായിരുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ തലമുറകളെ ബന്ധിപ്പിച്ച കണ്ണിയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."