ബീഫ് നിരോധിക്കുകയല്ല, കുറഞ്ഞ വിലയ്ക്ക് നല്ലയിനം ബീഫ് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ്
ഗുവാഹത്തി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധനത്തിനെതിരെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കെ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് മേഘാലയയിലെ ബി.ജെ.പി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന്. ബി.ജെ.പിയുടെ ഗാരോ ഹില്‍ ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചാല്‍ കുറഞ്ഞ വിലക്ക് മികച്ചയിനം ബീഫ് ലഭ്യമാക്കുമെന്നാണ് മേഘാലയ ബിജെപി നേതാവ് ബെര്‍ണാഡ് മാര്‍കിന്റെ വാഗ്ദാനം. മേഘാലയയിലെ ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് കഴിക്കുന്നത്. അതിനാല്‍ തന്നെ ബീഫ് നിരോധിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
2011 ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തെ 74 ശതമാനം ജനങ്ങളും ക്രിസ്ത്യന്‍ വിഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."