ഫുജൈറ ജയിലില്‍ വിഡിയോ കോള്‍ സൗകര്യം
ഫുജൈറ: തടവുകാര്‍ക്ക് ബന്ധുക്കളുമായി ആശയവിനിമയത്തിനു ഫുജൈറ ജയിലില്‍ വിഡിയോ കോള്‍ സൗകര്യമൊരുക്കി. ഫുജൈറ പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഗാനിം അല്‍ കാബി വിഡിയോ ചാറ്റിലൂടെ സംസാരിക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിയമ പരിധിയില്‍നിന്നു തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കഴിയാവുന്ന സേവനങ്ങള്‍ ഒരുക്കിനല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. പലപ്പോഴും തടവുകാരുടെ കുടുംബം ഫുജൈറയില്‍നിന്ന് അകലെയോ രാജ്യത്തിനു പുറത്തോ ആയിരിക്കും. അവര്‍ നേരിട്ടെത്തി മടങ്ങിപ്പോകുന്നതു പ്രയാസമാകും. അത്തരം പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ മുഹമ്മദ്.ബിന്‍ നയ്യാ അല്‍ തുനൈജി, ബ്രിഗേഡിയര്‍ അഹ്മദ് ഹംദാന്‍ അല്‍ സുവൈദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."