HOME
DETAILS

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും ജയം

  
backup
October 07, 2018 | 7:07 PM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1-8

 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ 3-2നും ആഴ്‌സനല്‍ ഫുള്‍ഹാമിനെ 5-1നും ചെല്‍സി സൗതാംപ്റ്റനെ 3-0 നും പരാജയപ്പെടുത്തി.
ന്യൂകാസില്‍ യുനൈറ്റഡിനെതിരേ നാടകീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയത്. കളിയുടെ ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഒരുപക്ഷേ, മൊറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ പുറത്താക്കുമായിരുന്നു. കളിയുടെ ഏഴാം മിനുട്ടില്‍ കെനഡിയും 10ാം മിനുട്ടില്‍ യൊഷിനോരി മുട്ടോയുമാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് ന്യൂകാസിലിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ മാഞ്ചസ്റ്റര്‍ കാഴ്ചവച്ചത്. 70ാം മിനുട്ടില്‍ യുവാന്‍ മാട്ടയും 76ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും ലക്ഷ്യംകണ്ടതോടെ മാഞ്ചസ്റ്റര്‍ 2-2ന് ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു റെഡ് ഡെവിള്‍സിന്റെ നാടകീയ വിജയഗോള്‍ പിറന്നത്. 90ാം മിനുട്ടില്‍ അലെക്‌സിസ് സാഞ്ചസാണ് മാഞ്ചസ്റ്ററിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. വിജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.
ഫുള്‍ഹാമിനെതിരേ ആഴ്‌സനലിന് വേണ്ടി ലാകസെറ്റെ (29,49) ഒബമെയാങ് (79, 91) എന്നിവര്‍ രണ്ട് ഗോളും ആരോണ്‍ റംസി ഒരു ഗോളും നേടി. 44ാം മിനുട്ടില്‍ ഷുര്‍ളെയാണ് ഫുള്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. സൗതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിക്കായി ഹസാര്‍ഡ് (30), ബാര്‍ക്ലി(57), അല്‍വാരോ മൊറാട്ട(93) എന്നിവര്‍ ഗോള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  3 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  3 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  3 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  3 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  3 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  3 days ago