കേന്ദ്രസര്‍ക്കാരിന്റെ അറവ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ
ചെന്നൈ: കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. നാലാഴ്ചത്തേക്കാണ് സ്റ്റേ.ഇതിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു.കേന്ദ്ര വിജ്ഞാപനത്തെ ചോദ്യംചെയ്ത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്.
ഇക്കഴിഞ്ഞ 26നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യത്തിനു മാത്രമേ ഇനി കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളു. കൂടാതെ വില്‍പനയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
കന്നുകാലികളെ ബലി നല്‍കാന്‍ പാടില്ല. സംസ്ഥാനാന്തര വില്‍പന പാടില്ല. സംസ്ഥാന അതിര്‍ത്തികളില്‍ 25 കിലോമീറ്റര്‍ പരിധിയില്‍ കശാപ്പു ശാലകള്‍ പാടില്ല. കന്നുകാലികളെ വില്‍ക്കുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണെന്ന് ഉറപ്പുവരുത്തണം-തുടങ്ങിയവയാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍.
മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ഭാഗമായാണ് ഉത്തരവെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. കന്നുകാലികളെ വാങ്ങുന്നയാള്‍ കര്‍ഷകനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. കൊല്ലാനല്ല കന്നുകാലിയെ വാങ്ങുന്നതെന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്താലെ വില്‍പന സാധ്യമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."