ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് വീണ്ടും വിവാദത്തില്‍; എം.വി.ഐമാരുടെ സ്ഥലംമാറ്റവും റദ്ദാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സുധേഷ്‌കുമാറിന്റെ നടപടികള്‍ക്കെതിരേ വകുപ്പിനുള്ളില്‍ പരാതിപ്രളയം. രണ്ടാമതിറക്കിയ സ്ഥലംമാറ്റ ഉത്തരവും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി.
വകുപ്പിലെ 49 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവാണ് ഇന്നലെ മന്ത്രി ഇടപെട്ട് റദ്ദാക്കിയത്.
സ്ഥലംമാറ്റ ലിസ്റ്റിലുള്ള 49 പേരില്‍ 32 പേരും പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി ഇറക്കിയ ഉത്തരവും പരാതികളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും അഴിമതിക്കു കളമൊരുക്കിയുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷര്‍ സ്ഥലംമാറ്റ ഉത്തരവുകളിറക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയത്. പൊതുസ്ഥലം മാറ്റത്തിനായി നല്‍കിയ ഓപ്ഷനുകള്‍ പൂര്‍ണമായും നിരാകരിച്ചാണ് ഉത്തരവിറക്കിയതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 32017ല്‍ പുറത്തിറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഇവര്‍ പറയുന്നു.
ഹൃദയശസ്ത്രക്രിയക്കു വിധേയനായ കൊല്ലം ജില്ലയിലെ ഒരു എം.വി.ഐയെ ഇടുക്കി ജില്ലയിലെ ദേവികുളത്തേക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ ഭാര്യയും അമ്മയും അര്‍ബുദ ചികിത്സയിലുമാണ്. ഇക്കാര്യം പ്രത്യേകം അപേക്ഷയായി സമര്‍പ്പിച്ചിട്ടും സമീപ ആര്‍.ടി. ഓഫിസുകളിലെ ഒഴിവുകള്‍ പരിഗണിക്കാതെ ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം ഇറക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവിനു പിന്നിലും അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."