വാനര ശല്യം: മലയോര നിവാസികളും കര്‍ഷകരും ദുരിതത്തില്‍
കരുളായി: നേരം പുലരുന്നതോടെ കൂട്ടമായെത്തുന്ന വാനരപ്പട മലയോര നിവാസികള്‍ക്കും കര്‍ഷകര്‍ക്കും ദുരിതമാകുന്നു. കഴിഞ്ഞ ദിവസം കരുളായി പഞ്ചായത്തിലെ താഴെ മൈലമ്പാറയില്‍ പി.വി അശോകന്റെ വീട്ടിനുള്ളില്‍ കയറിയ കുരങ്ങന്‍മാര്‍ വീടിനകത്തുണ്ട@ായിരുന്ന മുഴുവന്‍ സാധനങ്ങളും നശിപ്പിച്ചു.
ഒരാഴ്ചത്തെ വീട്ടുചെലവിനായി കൊണ്ടുവന്ന അരി, പല വ്യജ്ഞനങ്ങള്‍ എന്നിവ പൂര്‍ണമായും നശിപ്പിച്ചു. വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള വീട്ടുസാധനങ്ങളും വലിച്ചിടുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിനുള്ളില്‍ പാകം ചെയ്ത് വച്ച ഭക്ഷണവും നശിപ്പിച്ചാണ് കുരങ്ങന്മാര്‍ വീട്ടില്‍നിന്ന് പോയത്. അശോകനും ഭാര്യയും രാവിലെ ജോലിക്കും മക്കള്‍ സ്‌കൂളിലേക്കും പോകും. ഇതിന് ശേഷമാണ് കുരങ്ങന്മാര്‍ എത്തുന്നത്.
കുരങ്ങന്‍മാരുടെ ശല്യം കാരണം മറ്റുകര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്. തെങ്ങിന്‍ തോപ്പിലെത്തുന്ന കുരങ്ങന്‍മാര്‍ മൂപ്പെത്താത്ത തേങ്ങകള്‍ നശിപ്പിച്ചും മറ്റ് കാര്‍ഷിക വിളകള്‍ നശിപ്പിച്ചും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."