ഫ്രഞ്ച് ഓപണ്‍ മുറെ, വാവ്‌റിങ്ക മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് സിംഗിള്‍സ് പുരുഷ വിഭാഗം ആദ്യ റൗണ്ട് പോരാട്ടത്തില്‍ ആന്റി മുറെയ്ക്കും വാവ്‌റിങ്കയ്ക്കും വിജയത്തുടക്കം. മുറെ റഷ്യയുടെ ആന്ദ്രെ കുസ്‌നെട്‌സോവിനെ പരാജയപ്പെടുത്തിയപ്പോള്‍ വാവ്‌റിങ്ക സ്ലോവാക്യയുടെ ജോസഫ് കൊവാലിക്കിനെയാണ് വീഴ്ത്തിയത്.
കുസ്‌നെട്‌സോവിനെതിരേ തുടക്കത്തിലെ പതര്‍ച്ചകള്‍ ശേഷമാണ് മുറെ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 4-6, 6-2, 6-0. ആദ്യ സെറ്റ് മികച്ച പോരാട്ടത്തിലൂടെ സ്വന്തമാക്കിയ മുറെയെ റഷ്യന്‍ താരം രണ്ടാം സെറ്റില്‍ ഞെട്ടിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റും അനായാസം സ്വന്തമാക്കാന്‍ മുറെയ്ക്ക് സാധിച്ചു.
വാവ്‌റിങ്ക സ്ലോവാക്യന്‍ താരത്തിനെതിരേ അനായാസ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍ 6-2, 7-6, 6-3. ആദ്യ സെറ്റ് വാവ്‌റിങ്ക അതിവേഗം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ കൊവാലിക്ക് സമ്മര്‍മുയര്‍ത്തിയെങ്കിലും മറികടക്കാന്‍ വാവ്‌റിങ്കയ്ക്ക് സാധിച്ചു. മൂന്നാം സെറ്റ് ആയാസത്തോടെ സ്വന്തമാക്കിയ വാവ്‌റിങ്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ നിഷികോരി കോക്കിനാക്കിസിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 4-6, 6-1, 6-4, 6-4. ഒരു സെറ്റ് പിന്നില്‍ നിന്ന ശേഷമായിരുന്നു നിഷികോരിയുടെ ജയം. വെര്‍ഡസ്‌കോ, മോണ്‍ഫില്‍സ് എന്നിവര്‍ ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ ജൊഹാന കോണ്ടയെ ചൈനീസ് തായ്‌പേയ് താരം സു വീ ഷീ അട്ടിമറിച്ചു. സ്‌കോര്‍ 6-1, 6-7, 6-4. മൂന്നു സെറ്റ് പോരാട്ടങ്ങളില്‍ കോണ്ടയെ എല്ലാ തരത്തിലും പിന്നിലാക്കിയാണ് ഷീയുടെ ജയം.
ആദ്യ സെറ്റ് അതിവേഗം സ്വന്തമാക്കിയ തായ്‌പേയ് താരത്തെ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന് കോണ്ട ഞെട്ടിച്ചെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്നാം സെറ്റ് സ്വന്തമാക്കി ഷീ രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ സ്വിറ്റോലിന 6-4, 6-3 എന്ന സ്‌കോറിന് ഷ്വെദോവയെ പരാജയപ്പെടുത്തി. ടെയ്‌ലര്‍ ടൗണ്‍സെന്റ്, പിരോന്‍കോവ, അലീസ് കോര്‍നെറ്റ് എന്നിവരും ജയം സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."