നിര്‍മതവാദികള്‍ മതകാര്യങ്ങളില്‍ ഇടപെടരുത്: എസ്.വൈ.എസ്
മലപ്പുറം: പ്രാമാണികവും പാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളുള്‍ക്കൊള്ളുന്ന മതവിഷയങ്ങളില്‍ വിശ്വാസികളല്ലാത്തവര്‍ ഇടപെടേണ്ടതില്ലെന്നു എസ്.വൈ.എസ് ജില്ലാ കമ്മിറ്റി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അത്യുത്സാഹം കാണിച്ച് കെണിയില്‍പെട്ട പാര്‍ട്ടി, ശ്രദ്ധ തിരിച്ചുവിടാന്‍ കണ്ണുചിമ്മി കല്ലെറിയുന്നത് ദോഷം മാത്രമേ ചെയ്യൂ.
മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിരുപാധിക വിലക്കില്ലെന്നും ആരാധനക്കു വേണ്ടി പള്ളിയില്‍ വരുന്നതിനേക്കാള്‍ പ്രതിഫലം വീടിന്റെ അകത്തളങ്ങളില്‍ പൂര്ണസ്വസ്ഥതയോടെ നിര്വഹിക്കുന്നതിനാണെന്നുമാണ് പ്രാമാണിക കാഴ്ചപ്പാട്.
വിരുദ്ധാഭിപ്രായമുള്ളവര്‍ക്ക് ആരാധനക്കോ മറ്റോ സ്ത്രീകളെ പ്രവേശിപ്പിക്കണമെങ്കില്‍ സ്വാതന്ത്ര്യവും അധികാരവുമുള്ള ധാരാളം പള്ളികള്‍ അവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നിരിക്കെ,സുന്നികളെ വിരട്ടാന്‍ പാര്‍ട്ടി സെക്രട്ടറി ദണ്ഡെടുക്കുന്നത് തന്നെ മൗഢ്യമാണെന്നും എസ്.വൈ.എസ് ഓര്‍മിപ്പിച്ചു
പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, സി. അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, റഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."