ഇന്ത്യക്കാരെ ആക്രമിച്ചു കൊള്ള: രണ്ടണ്ട് സഊദി യുവാക്കള്‍ പിടിയില്‍
റിയാദ്: വാഹനം തടഞ്ഞു നിര്‍ത്തി ഇന്ത്യക്കാരുടെ പക്കലുണ്ടണ്ടായിരുന്ന നാലര ലക്ഷം റിയാല്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടണ്ടു സഊദി യുവാക്കളെ അറസ്റ്റു ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരായ ഇന്ത്യക്കാരെ തടഞ്ഞു നിര്‍ത്തി കഴിഞ്ഞ വ്യാഴാഴ്ചയാണ് പണം തട്ടിയെടുത്തത്. സുരക്ഷാ വകുപ്പെന്ന വ്യാജേനയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. തോക്കു ചൂണ്ടണ്ടി അക്രമികള്‍ വാഹനത്തിലുണ്ടണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
സംഘത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയേറ്റ ഇന്ത്യക്കാരന്‍ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലാണ്.
അറസ്റ്റിലായ സഊദി യുവാക്കള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതികളില്‍ ഒരാളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ റൈഫിളും 57 വെടിയുണ്ടണ്ടകളും 75,000 സഊദി റിയാല്‍, 16,000 യു.എ.ഇ ദിര്‍ഹം, 1,600 യു.എസ് ഡോളര്‍, സുരക്ഷാ ഭടന്മാരുടെ രണ്ടണ്ടു യൂനിഫോമുകള്‍ എന്നിവ കണ്ടെത്തി. പ്രതികളെ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞതായി റിയാദ് പൊലിസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."