HOME
DETAILS
MAL
സര്‍ക്കാരിനെ തിരുത്താന്‍ വിജിലന്‍സിന് അധികാരം: ഹരജി പരിഗണനയില്‍
backup
May 31 2017 | 00:05 AM
കൊച്ചി: സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ചട്ടലംഘനമോ വീഴ്ചയോ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി തിരുത്തലിനു ശുപാര്‍ശ ചെയ്യാന്‍ വിജിലന്‍സിന് അധികാരമുണ്ടോ എന്നത് സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കും.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയരക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയടക്കമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയായി പ്രൊമോഷന് നല്‍കിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ജൂണ്‍ ആറിന് ഹരജി വീണ്ടും പരിഗണിക്കും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവര്‍ക്കെതിരേ വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."