HOME
DETAILS
MAL
ഹരിതനയം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം
backup
May 31 2017 | 00:05 AM
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.
പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മിക്കുക, വൃക്ഷത്തൈകള്‍ നടുക, കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുക, ജൈവമാലിന്യങ്ങള്‍ അജൈവമാലിന്യങ്ങള്‍ തുടങ്ങിയവ തരം തിരിച്ച് ശേഖരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."