വനത്തില്‍ ഭക്ഷണ ക്ഷാമം: വാനരന്മാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്
വടക്കാഞ്ചേരി: വനമേഖലകളില്‍ കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്നതോടെ കാട് വിട്ട് നാടണയുന്ന കാട്ടു ജീവികളുടെ പട്ടികയിലേക്ക് വാനരപടയും.
കുരങ്ങന്മാര്‍ കാട്ടിലേക്ക് മടങ്ങാന്‍ മടിയ്ക്കുമ്പോള്‍ നാട്ടുകാരും കര്‍ഷകരും ഒരുപോലെ ദുരിതത്തിലാവുകയാണ്. ജനവാസ മേഖലയില്‍ വിഹരിക്കുന്ന വാനരപട എല്ലാം തച്ചുതകര്‍ക്കുകയാണ്. വീടിനുള്ളില്‍ കയറി ഭക്ഷണങ്ങള്‍ അടിച്ചു മാറ്റുന്നതും നിത്യസംഭവം. ഇതോടെ സ്ത്രീകളും കുട്ടികളുമൊക്കെ പേടിച്ച് കഴിയേണ്ട അവസ്ഥയാണ്. വീടിന് മുകളില്‍ ചാടിയും മറഞ്ഞും കഴിയുന്ന വാനരന്മാര്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയാണ്. കായ്ഫലങ്ങള്‍ ഒന്നും ബാക്കി വെയ്ക്കുന്നില്ലെന്ന് കര്‍ഷകരും സങ്കടപ്പെടുന്നു. തെങ്ങുകളിലെ മച്ചിങ്ങ പോലും പിഴുതെറിയുന്നു. മൂത്ത് പാകമാകാത്ത നാളികേരം പൊട്ടിച്ചെടുത്ത് തുരന്ന് വെള്ളം കുടിയ്ക്കുന്നതും പതിവാണ്. ഇവയെ കാട്ടിലേക്ക് തുരത്താന്‍ അറിയാവുന്ന വിദ്യയൊക്കെ പ്രയോഗിച്ചിട്ടും പ്രാവര്‍ത്തികമാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."