പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് വിവരാവകാശ രേഖ
ഹരിദ്വാര്‍: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പന്നങ്ങളില്‍ 40 ശതമാനവും ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി. ഹരിദ്വാറിലെ ആയുര്‍വേദ യുനാനി ഓഫിസ് ആണ് ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഇവയെല്ലാം പരാജയപ്പെട്ടതായി അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളില്‍ 40 ശതമാനവും നിലവാരത്തില്‍ താഴെയാണെന്ന് കണ്ടെത്തിയത്.
2013നും 2016 നും ഇടയിലുള്ള കാലയളവുകളില്‍ പരിശോധിച്ച 82 സാമ്പിളുകളില്‍ 32 എണ്ണവും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പതഞ്ജലിയുടെ അംല ജ്യൂസ് സൈനിക കാന്റീനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വെസ്റ്റ് ബംഗാള്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്പന്നങ്ങള്‍ നീക്കം ചെയ്തത്.
ഉത്തരാഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വാഭാവമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ലാബ് റിപ്പോര്‍ട്ട് പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ നിഷേധിച്ചിട്ടുണ്ട്.
ആയുര്‍വേദ മരുന്നുകള്‍ക്കായി ഹരിദ്വാറിലും ഋഷികേശിലും ആയിരക്കണക്കിന് വിതരണക്കാരും ഉല്‍പാദകരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പതഞ്ജലിക്ക് പുറമെ 18 ആയുര്‍വേദ ഉല്‍പന്നങ്ങളും ഗുണനിലവാരത്തില്‍ താഴെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."