HOME
DETAILS

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി, ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്, ഇത് കണ്ടുനില്‍ക്കാനാവില്ല; തുറന്നടിച്ച് ശശി തരൂര്‍

  
backup
July 29 2019 | 02:07 AM

hold-fresh-polls-for-all-key-posts-in-congress-shashi-tharoor

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന് സ്ഥാനത്തു നിന്ന് രാഹുല്‍ഗാന്ധി രാജിവച്ച് എട്ടാഴ്ച കഴിഞ്ഞിട്ടും പകരം ആള്‍ വരാത്തതില്‍ അസംതൃപ്തി പ്രകടമാക്കി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നും ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുത് കോണ്‍ഗ്രസ്സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണം. കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണ്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്. ഇതുകണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് അധ്യക്ഷന്‍ വരേണ്ടത്. അധ്യക്ഷനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെ. ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാളാണ് അധ്യക്ഷനാവേണ്ടത്. സംഘടനയെ യുവതലമുറയില്‍പ്പെട്ട ആള്‍ നയിക്കാന്‍ സമയമായെന്ന് അഭിപ്രായപ്പെട്ട തരൂര്‍, അതേസമയം ഈ പദവിയിലേക്ക് പ്രിയങ്കാ ഗാന്ധി യോഗ്യയാണെന്നും പറഞ്ഞു.

പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് അപ്പോയ്‌മെന്റ് കമ്മിറ്റിയാണ്. ഇത്തരം അപ്പോയ്‌മെന്റ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് എല്ലാ മേഖലയിലും തെരഞ്ഞെടുപ്പ് നടത്തണം. ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. നേതൃത്വത്തിലെ അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. നേതൃത്വത്തില്‍ കൃത്യമായ വ്യക്തത ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി ചിന്തിച്ചു തുടങ്ങണം. ഇനിയും താമസം വരാതെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, അധ്യക്ഷനാവാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hold fresh polls for all key posts in Congress: Shashi Tharoor



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  8 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  17 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  25 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  42 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago