ഓടേരിപൊയില്‍ നീര്‍ത്തട പദ്ധതി കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ഓടേരിപൊയില്‍ നീര്‍ത്തട പദ്ധതി ജൂണ്‍ ഒന്നാം തിയതി ഉച്ചക്ക് രണ്ടിന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൊട്ടില്‍പ്പാലം ബിന്ദു മൂവീസില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇ.കെ. വിജയന്‍ എം.എല്‍.എ അധ്യക്ഷനാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യ അതിഥിയാവും.
മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഭൂവിഭവ ശോഷണം നിയന്ത്രിക്കുന്നതിനുമായി മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ ഉള്‍പ്പെടുത്തി കാവിലുംപാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 വാര്‍ഡുകളിലായി രണ്ടര കോടി രൂപയുടെ നീര്‍ത്തട പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ചടങ്ങില്‍ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീരിക്കും. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് മാസ്റ്റര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ തോട്ടുംചിറ, മായ പുല്ലാട്ട്, കെ.ടി സുരേഷ്, ഹരിത മിഷന്‍ കോ ഓഡിനേറ്റര്‍ പി. സുരേന്ദന്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശ്രീധരന്‍ മാസ്റ്റര്‍, കാവിലുംപാറ ഗ്രാമപഞ്ചായത്തംഗംങ്ങളായ റീന കുയ്യടി, കെ.കെ മോളി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി.പി അയിഷ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."