ജീവനാണ് സസ്യങ്ങള്‍
മറ്റു ജീവജാലങ്ങളെപ്പോലെ സസ്യങ്ങള്‍ക്കും ജീവനുണ്ട്. ജീവല്‍ പ്രവര്‍ത്തനങ്ങളെ ഈ സസ്യഭാഗങ്ങള്‍ എങ്ങനെ സഹായിക്കുന്നുവെന്നും നിങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. മനുഷ്യരെപ്പോലെ സംസാരിക്കുവാനും സഞ്ചരിക്കുവാനും കഴിയില്ലെങ്കിലും സസ്യങ്ങള്‍ ചില കാര്യങ്ങളില്‍ മനുഷ്യരേക്കാള്‍ ഒട്ടും പിന്നിലല്ല. നമ്മെപ്പോലെ അവയും ജീവികളാണ്. മാത്രമല്ല ജന്തുവര്‍ഗത്തെ മുഴുവന്‍ തീറ്റിപ്പോറ്റുന്നതും സസ്യങ്ങള്‍ തന്നെയാണ്. നമുക്കുള്ളതുപോലെ ജൂവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭാഗങ്ങള്‍ക്കുമുണ്ട്.
സസ്യഭാഗങ്ങള്‍ ധര്‍മങ്ങള്‍
വേര്
മണ്ണില്‍ നിന്ന് ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നു.
കാണ്ഡം
ഇലകളിലേക്ക് ജലം, ലവണങ്ങള്‍ എന്നിവ എത്തിക്കുന്നു. ഇലകളില്‍ തയാറാക്കപ്പെട്ട ആഹാരം മറ്റു സസ്യഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇലകളെ വിന്യസിപ്പിക്കാനുള്ള താങ്ങായിവര്‍ത്തിക്കുന്നു.
ഇല
ആഹാരനിര്‍മാണം നടത്തുന്നു. വാതകവിനിമയവും സസ്യസ്വേദനവും സാധ്യമാകുന്നു.
പൂവ്
പ്രത്യുല്‍പാദന അവയവങ്ങള്‍ എന്ന നിലയില്‍ അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു.
കായ്
വിത്തുകളെ ഉള്ളടക്കം ചെയ്ത് അവയുടെ സുരക്ഷിതമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
സസ്യങ്ങളെല്ലാം കോശങ്ങളാല്‍ നിര്‍മിതമാണ്. സസ്യകോശങ്ങള്‍ക്ക് ഏറ്റവും പുറമെയായി ഒരു കോശഭിത്തി ഉണ്ടായിരിക്കും. കോശഭിത്തിക്കുള്ളില്‍ കോശസ്തരം എന്ന ആവരണമുണ്ട്. ഈ ആവരണത്തിനുള്ളില്‍ കാണപ്പെടുന്ന ദ്രവപദാര്‍ഥമാണ് കോശദ്രവം. കോശത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് കോശദ്രവ്യത്തില്‍ കണപ്പെടുന്ന മര്‍മം എന്ന കോശകേന്ദ്രമാണ്.
കോശദ്രവത്തിന് വേറെയും ഭാഗങ്ങള്‍ ഉണ്ട്. ഹരിതകണം എന്ന ഭാഗമാണ് സസ്യഭാഗങ്ങള്‍ക്ക് പച്ചനിറം നല്‍കുന്നത്. ഹരിതകണത്തിലാണ് ഹരിതകണം അടങ്ങിയിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ മിക്ക സസ്യകോശങ്ങളിലും ഫേനം എന്ന വലിയൊരറ ഉണ്ടായിരിക്കും. നിറയെ കോശരസമുള്ള വലിയ അറകളാണ് ഫേനങ്ങള്‍. പഞ്ചസാരയുടെയും ലവണങ്ങളുടെയും ജലീയലായനിയാണ് കോശരസം.
കോളന്‍ കൈമയും, സ്‌ക്ലീറന്‍ കൈമയും
സസ്യങ്ങള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന കലകളുണ്ട്, അവയാണ് കോളന്‍ കൈമയും. കോളന്‍ കൈമയിലെ കോശങ്ങളുടെ മൂലകളില്‍ കോശഭിത്തിക്ക് കട്ടി കൂടിയിരിക്കും.
സൈലവും ഫ്‌ളോയവും
നിറമുള്ള കുഴലുകളാണ് സൈലം.സമീപത്തെ നിറമില്ലാത്ത കുഴലുകള്‍ ഫോളയം എന്നറിയപ്പെടുന്നു. സൈലത്തിന് രണ്ടുതരം കലകളുണ്ട്. ട്രക്കീഡുകളും വെസ്സലുകളും വേര് വലിച്ചെടുത്ത ജലവും ലവണവും ഇലകളിലെത്താനും സസ്യഭാഗങ്ങളെ താങ്ങിനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഫ്‌ളോയത്തില്‍ രണ്ടുതരം കലകളുണ്ട്. സീവ്‌നാളികളും സഹകോശങ്ങളും ഇലകളില്‍ നിര്‍മിക്കപ്പെടുന്ന ആഹാരം സസ്യശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുകയാണ് ഇതിന്റെ ധര്‍മം.
സംവാഹന കലകള്‍
സസ്യങ്ങളില്‍ പദാര്‍ഥങ്ങളുടെ സംവഹനത്തെ സഹായിക്കുന്ന കലകളാണ് സംവഹന കലകള്‍.
വേരില്‍ നിന്ന് ഇലകളിലേക്കും ഇലകളില്‍ നിന്ന് വേരുകളിലേക്കും സസ്യങ്ങള്‍ക്കാവശ്യമായ പദാര്‍ഥങ്ങള്‍ സഞ്ചരിക്കുന്നത് രണ്ടുതരം കുഴലുകളിലൂടെയാണ്. സസ്യങ്ങളില്‍ കലകള്‍ പൊതുവെ രണ്ടുതരത്തില്‍ കാണപ്പെടുന്നു. മെരിസ്റ്റമിക കലകള്‍ പ്രൗഢകലകള്‍.
മെരിസ്റ്റമിക കലകള്‍
വേര്, കാണ്ഡം എന്നിവയുടെ വളരുന്ന അഗ്രഭാഗത്ത് കാണപ്പെടുന്നു. മെരിസ്റ്റമിക കലകള്‍ പ്രൗഢ കലകളെ താഴെ പറയുന്ന വിധത്തില്‍ തരം തിരിക്കാം.
എ) ആവണകലകള്‍
ബി) സംവഹന കലകള്‍
സി) ദൃഢകലകള്‍
ആവരണകലകള്‍
സസ്യങ്ങളുടെ എല്ലാ ഭാഗത്തിന്റെയും ഏറ്റവും പുറമെയുള്ള ആവരണം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആവരണ കലകള്‍കൊണ്ടാണ്. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളില്‍ കാണപ്പെടുന്ന കലകളാണ് പാരന്‍കൈമ.
ദൃഢകലകള്‍
സസ്യഭാഗങ്ങള്‍ക്ക് ദൃഢത നല്‍കുന്ന കലകളാണ് ദൃഢകലകള്‍. അവ രണ്ടു തരത്തിലുണ്ട്. കോളന്‍ കൈമയും സ്‌ക്ലീറന്‍ കൈമയും.
സസ്യങ്ങളുടെ പങ്ക്
സസ്യങ്ങള്‍ ആഹാര നിര്‍മാണത്തിനും ശാസനത്തിനും വേണ്ട വായു സ്വീകരിക്കുന്നത് ഇലകള്‍ വഴിയാണ്. ഇലകള്‍ക്കുള്ളിലേക്കും പുറത്തേക്കും വാതകവിനിമയം നടക്കുന്നത് ആസ്യരന്ധ്രം വഴിയാണ്.
ആസ്യരന്ധ്രത്തിനുവശവും അമരവിത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന കോശങ്ങളാണ് കാവല്‍ കോശങ്ങള്‍. കാവല്‍ കോശങ്ങളുടെ ആസ്യരന്ത്രത്തിനഭിമുഖമായ് ഇരിക്കുന്ന ഭിത്തി കനം കൂടിയതും പുറത്തെ ഭിത്തി കനം കുറഞ്ഞതും ആയിരിക്കും. ആസ്യരന്ത്രം തുറക്കുന്നതും അടയുന്നതും കാവല്‍ കോശങ്ങളിലെ ജലത്തിന്റെ അളവിനനുസരിച്ചിരിക്കും.
കാവല്‍ കോശങ്ങളില്‍ ജലം നിറഞ്ഞിരിക്കുമ്പോള്‍ കോശത്തിന്റെ കനം കുറഞ്ഞ ഭിത്തി പുറത്തേക്കു തള്ളുകയും കനം കൂടിയ ഭിത്തി അകത്തേക്ക് വലിക്കുകയും ചെയ്യുന്നു. ഇത് ആസ്യാരന്ദ്രത്തിന്റെ വലുപ്പം കൂട്ടിയും കുറച്ചും കാവല്‍കോശങ്ങള്‍ സസ്യാസോദനത്തെ നിയന്ത്രിക്കുന്നു. കാവല്‍കോശങ്ങളിലെ ജലലഭ്യത അനുസരിച്ച് അവ ആസ്യരന്ധ്രം അടക്കുകയും തുറക്കുകയും ചെയ്യുന്നു.
ഗ്രിഗര്‍മെന്റല്‍
സസ്യശാസ്ത്രത്തില്‍ ഗ്രിഗര്‍മെന്റലിന്റെ പേര് ഒഴിച്ചുകൂടാനാവാത്തതാണ്. സസ്യശാസ്ത്രത്തെ ഗണിത ശാസ്ത്രപരമായും നിയമരൂപവുമായും സസ്യലോകത്ത് അവതരിപ്പിച്ച അദ്ദേഹം 1822 ല്‍ ഓസ്ട്രിയയില്‍ ആണ് ജനിച്ചത്.
പാരമ്പര്യ സ്വഭാവങ്ങളുടെ അടിസ്ഥാന നിയന്ത്രണ ഘടകങ്ങളെന്ന് മെന്റല്‍ കണ്ടെത്തിയ ജൈവ രാസ ഏകകങ്ങളെ ജീനുകള്‍ എന്നാണ് വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."