HOME
DETAILS

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള; നാലുപേര്‍ അറസ്റ്റില്‍

  
backup
October 08 2018 | 20:10 PM

%e0%b4%86%e0%b4%a6%e0%b4%be%e0%b4%af%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0-2


തലശ്ശേരി: മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി പി.പി മജീദിന്റെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന റെയ്ഡ് നടത്തി 25,000 രൂപ കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തൃശൂര്‍ കൊടകര സ്വദേശികളായ പള്ളത്തേരി ദീപു (30), മാകുളങ്ങര പ്രാണപ്രാവില്‍ വിനു (32), മലപ്പുറം അരീക്കോട് സ്വദേശി കെ. ലത്തീഫ്, ധര്‍മടം ചിറക്കുനിയിലെ ഗുല്‍സന്‍ വീട്ടില്‍ പി.എ നൗഫല്‍ എന്നിവരെയാണ് സി.ഐ എം.പി ആസാദും സംഘവും പിടികൂടിയത്. ഇതില്‍ നൗഫല്‍ കവര്‍ച്ചക്കിരയായ മജീദിന്റെ സുഹൃത്താണ്.
എ.എസ്.പി ചൈത്രതെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കിട്ടിയത്. ഇതില്‍ ലത്തീഫ്, ദീപു, വിനു എന്നിവരെ പാലക്കാട്ടെ വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത്.
ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൗഫലിനെ പിടികൂടുന്നത്. ഇവര്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. കേസില്‍ അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അറസ്റ്റിലായ വിനു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൂനൂരിലെ കോടനാട് എസ്റ്റേറ്റിലെ ഫാം ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് പുലര്‍ച്ചെ മൂന്നോടെയാണ് പ്രതികള്‍ മജീദിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. 18ന് കവര്‍ച്ച നടത്താനായിരുന്നു ആസൂത്രണം ചെയ്തതെങ്കിലും പദ്ധതി പൊളിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പറശിനിക്കടവില്‍ താമസിക്കുകയായിരുന്നു. കവര്‍ച്ച നടത്തുന്നതിനു രണ്ടാഴ്ച മുന്‍പ് കവര്‍ച്ചയ്ക്കായുള്ള റിഹേഴ്‌സല്‍ നടത്തിയിരുന്നു. വീടിനു സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അറസ്റ്റിലായ ദീപു, വിനു, ലത്തീഫ് എന്നിവരുടെ പേരില്‍ സംസ്ഥാനത്തെ നിരവധി പൊലിസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, കുഴല്‍പ്പണം എന്നീ കുറ്റകൃത്യങ്ങള്‍ക്കു കേസ് നിലവിലുണ്ട്.
മലപ്പുറം സ്വദേശിയായ ലത്തീഫ് തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ ജോലിക്കെത്തിയപ്പോഴാണ് നൗഫലുമായി പരിചയത്തിലായത്. വിദേശത്ത് ബിസിനസുള്ള മജീദിന്റെ വീട്ടില്‍ വന്‍തോതില്‍ പണം സൂക്ഷിക്കാറുണ്ടെന്ന നിഗമനത്തിലാണു കവര്‍ച്ച ആസൂത്രണം ചെയ്തത്.
പാലക്കാട്ടെ വാടകവീട്ടില്‍ നിന്ന് അവിടുത്തെ പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. കവര്‍ച്ചാസംഘത്തില്‍ തമിഴ് സംസാരിക്കുന്ന ഒരാളുണ്ടെന്നു തിരിച്ചറിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്. കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ കുറിച്ചും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യുന്നതിന് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് അപേക്ഷ നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago