തരൂരിന്റേത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം: കെ.സി വേണുഗോപാല്‍
ആലപ്പുഴ: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി മാറിയെന്ന ശശി തരൂരിന്റെ വിമര്‍ശനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാത്രമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസ് തലപ്പത്തില്ല. തരൂരിന്റെ പ്രതികരണം സ്വാഭാവികമായി കണ്ടാല്‍ മതി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യങ്ങളെല്ലാം നടന്ന് പോകുന്നുണ്ട്. തീരുമാനങ്ങളും എടുക്കുന്നുണ്ട്. അടുത്ത പ്രസിഡന്റ് വരുന്നതുവരെ ചുമതലകള്‍ നിര്‍വഹിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. അധ്യക്ഷന്‍ ചുമതല ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് പ്രവര്‍ത്തകസമിതിക്കാണ് അധികാരം. അതനുസരിച്ച് പ്രവര്‍ത്തക സമിതി അടിയന്തരമായി യോഗം ചേരും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് വര്‍ക്കിങ് കമ്മിറ്റി വൈകിയതിന് കാരണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."