ബി.എസ്.എന്‍.എല്‍ 4ജി ഡിസംബര്‍ മുതല്‍
തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം തന്നെ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സംവിധാനം യാഥാര്‍ഥ്യമാവുമെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 2,200 സ്ഥലങ്ങളിലാണ് ഫോര്‍ ജി ഏര്‍പ്പെടുത്തുന്നതെന്നും ആദ്യംഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗകര്യം ലഭ്യമാവുക. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത മാര്‍ച്ചോടെ 2,200 സ്‌പോട്ടുകളും യാഥാര്‍ഥ്യമാക്കാനാണ് ആലോചിക്കുന്നത്.
നിലവിലെ ത്രീജി ടവറുകള്‍ ഫോര്‍ജിയിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. കേരള സര്‍ക്കിളില്‍ നിലവില്‍ 71 ശതമാനം നെറ്റ്‌വര്‍ക്കും ത്രീ ജിയിലേക്ക് മാറിയിട്ടുണ്ട്. മുന്‍ വര്‍ഷം വര്‍ഷം ത്രീജി സാന്നിധ്യം 34 ശതമാനം മാത്രമായിരുന്നു. വര്‍ഷാവസാനത്തോടെ 90 ശതമാനത്തിലേക്ക് ത്രീജി ശൃംഖല വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതുതായി സ്ഥാപിച്ച 2,067 ടവറുകളില്‍ 1,950 എണ്ണവും ത്രീജിയാണ്. 117 എണ്ണം ടു ജിയും. 1,100 സ്ഥലങ്ങളില്‍ ത്രീജി സൗകര്യവും 300 സ്ഥലങ്ങളില്‍ ടു.ജി ടവറുകളും പുതുതായി ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
ലക്ഷദ്വീപില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 സ്ഥലങ്ങളില്‍ ത്രീജി സൗകര്യം എത്തിക്കാനായി. 10 സ്ഥലങ്ങഴില്‍ ടു.ജിയും ലഭ്യമാണ്. കേബിള്‍ ശൃംഖല സാധ്യമല്ലാത്തതിനാല്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് ലക്ഷദ്വീപില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തുന്നത്.
700 കോടി രൂപയുടെ ലാഭമാണ് ഈ കാലയളവില്‍ സര്‍ക്കിളിനുണ്ടായത്. മൊബൈല്‍ കണക്ഷനില്‍ 10 ശതമാനവും ബ്രോഡ്ബാന്റില്‍ 5 ശതമാനവും എഫ്.ടി.ടി.എച്ചില്‍ 43 ശതമാനവും വര്‍ധനവുണ്ടായി. നിലവില്‍ 19,98,232 ലാന്‍ഡ് ലൈന്‍ കണക്ഷനുകളും 681013 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 74,75336 മൊബൈല്‍ കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."