പൊലിസ് ഓഫിസേഴ്‌സ് ജില്ലാ സമ്മേളനം
തളിപ്പറമ്പ്: കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ജില്ലാ സമ്മേളനം മാങ്ങാട്ട്പറമ്പില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ അനാവശ്യ പഴികള്‍ പൊലിസിന് കേള്‍ക്കേണ്ടി വരാറുണ്ടെന്നും ഇത്തരം പഴികളില്‍ പലതും അവാസ്തവമാണെന്നും മന്ത്രി പറഞ്ഞു.
ബറ്റാലിയനില്‍ ഒഴിവുള്ള മുഴുവന്‍ ഓഫിസര്‍ തസ്തികകളിലേക്കും ഉടന്‍ പ്രമോഷന്‍ നിയമനം നടത്തണമെന്നും ആംഡ് പൊലിസ്, സ്റ്റാന്‍ഡിങ് ഓര്‍ഡര്‍, ഡ്രില്‍മാന്വല്‍, പൊലിസ് ട്രെയിനിങ് എന്നിവ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയികള്‍ക്കുള്ള ഉപഹാര വിതരണവും കടന്നപ്പള്ളി നിര്‍വഹിച്ചു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സി. കൃഷ്ണന്‍ എം.എല്‍.എ, കെ.എ.പി കമാന്‍ഡന്റ് സഞ്ജയ്കുമാര്‍ ഗുരുദിന്‍, റോയ് പി. ജോസഫ്, സി.കെ പ്രിഥ്വിരാജ് സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."