HOME
DETAILS

തളരാത്ത മനസുമായി പ്രജിത് ജയപാല്‍ അമേരിക്കയിലേക്ക്

  
backup
October 09 2018 | 04:10 AM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d

കോഴിക്കോട്: ശരീരം തളര്‍ന്നിട്ടും മനക്കരുത്തുകൊണ്ട് ആഗ്രഹങ്ങളെ സഫലമാക്കിയ കോഴിക്കോട് സ്വദേശി പ്രജിത് ജയപാല്‍ അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്നു. ഇത്തവണ അമേരിക്കയിലേക്കാണു എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. നേരത്തെ കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും 10,000 കിലോമീറ്ററോളം സ്വയം വാഹനമോടിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പ്രജിത് ജയപാല്‍.
ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ട് അറിയിക്കുകയായിരുന്നു ആ യാത്രയുടെ ഉദ്ദേശം. ഇപ്പോഴിതാ ഭിന്നശേഷിക്കാര്‍ക്കായി മറ്റൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം. 26ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന എബിലിറ്റി എക്‌സ്‌പോയില്‍ പങ്കെടുക്കാനും ഇന്ത്യയില്‍ 2020 ല്‍ നടത്തുന്ന ഇന്റര്‍നാഷനല്‍ എക്‌സ്‌പോയിലേക്ക് എക്‌സിബിറ്റേഴ്‌സിനേയും സംരഭകരെയും ശാസ്ത്രജ്ഞന്മാരെയും ക്ഷണിക്കുന്നതിനും വേണ്ടിയാണ് പ്രജിത് ജയപാല്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ശരീരം തളര്‍ന്നവര്‍ക്കും നടക്കാന്‍ കഴിയാത്തവര്‍ക്കും അപകടത്തിലൂടെയും മറ്റും ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും സ്വയം നടക്കുന്നതിനും സാധാരണജീവിതം നയിക്കുന്നതിനുമാവശ്യമായ സാമഗ്രികളും വാഹനങ്ങളും വീല്‍ചെയറുകളും വിപണിയില്‍ പരിചയപ്പെടുത്തുന്നതാണ് എബിലിറ്റി എക്‌സ്‌പോ. പ്രജിത് ജയപാലിന്റെ പരിശ്രമങ്ങളുടെ ഫലമായി കോഴിക്കോട് സൗത്ത് ബീച്ചിലും ഫോക്കസ് മാളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാരാ ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള പങ്കാളിത്തം കൂടുതല്‍ കാര്യക്ഷമമാക്കുക സ്വപ്നം കൂടി അദ്ദേഹത്തിനുണ്ട്. കുറവുകളുള്ള ആളുകള്‍ ഉണ്ടാവരുത്. എല്ലാവരും ഒരുപോലയാകണം. അതിനായി ലോകത്ത് ഭിന്നശേഷിക്കാര്‍ക്കായുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വയം വാഹനമോടിച്ചുള്ള ലോകയാത്രയുടെ പ്രാരംഭ നടപടികളും അദ്ദേഹത്തിന്റെ അമേരിക്കന്‍ യാത്രയുടെ ലക്ഷ്യമാണ്. അനില്‍ ബാലന്‍, ആര്‍. ജയന്ത് കുമാര്‍, കെ. സജീഷ് ബിനു, ടി. ഫാസില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago