വിവാദ പ്രസംഗം: മന്ത്രി എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി
കൊച്ചി: മന്ത്രി എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി. വിവാദ പ്രസംഗത്തിനെതിരായ രണ്ട് ഹരജികളാണ് കോടതി തള്ളിയത്.കോടതിക്ക് ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആരുടേയും സ്വഭാവം മാറ്റാനാകില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താല്പര്യമനുസരിച്ചാണെന്നും കോടതി പറഞ്ഞു. നിർദേശം നല്ലതാണെങ്കിലും അത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് കോടതി വിലയിരുത്തി.
മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽ പെടുന്നതാണ്. ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പൊതുപരിപാടിക്കിടെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത് വഴി മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നായിരുന്നു ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."