ജില്ലയില്‍ കാര്‍ഷികരംഗത്ത് ഉണര്‍വ്
കാസര്‍കോട്: ഒരു വര്‍ഷത്തിനകം ജില്ലയില്‍ കൂട്ടുകൃഷി സമിതികളുടെ സഹകരണത്തോടെ 30 ലക്ഷം രൂപചെലവഴിച്ച്് 2000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തി പാടശേഖര സമിതികളുടെ പ്രവര്‍ത്തനത്തിനായി 7.2 ലക്ഷം രൂപ ചെലവഴിച്ചതായി പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ അറിയിച്ചു. കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവില്‍ 100 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തു. ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം 76.50 ലക്ഷം രൂപ ചെലവഴിച്ചു.് 1700 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തു. 12.3 ലക്ഷം രൂപ ചെലവഴിച്ച് 41 ഹെക്ടര്‍ തരിശ് നിലം കൃഷി യോഗ്യമാക്കിപദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിന് 2500 ഹെക്ടറിന് 25 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 289 ഹെക്ടറിന് 2.89 ലക്ഷവും അനുവദിക്കുകയുണ്ടായി. സൗജന്യ വൈദ്യുത പദ്ധതി പ്രകാരം ചെറുകിട പരിമിത കര്‍ഷകര്‍ക്ക് 220 ലക്ഷം രൂപ അനുവദിച്ചു.
ചെറുവത്തൂര്‍, അജാനൂര്‍, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള പഞ്ചായത്തുകളിലായി പഴം-പച്ചക്കറികളുടെ വില വിവരങ്ങള്‍ അഗ്മാര്‍ക്ക് നെറ്റില്‍ അപ്‌ലോഡു ചെയ്യുതിനായി നാല് നെറ്റ് നോഡുകളെ നിയമിച്ചിട്ടുണ്ട്. അഗ്മാര്‍ക്ക് നെറ്റിന്റെ വികസനത്തിനായി ഒരു ലക്ഷവും ഡാറ്റാ കലക്ഷന് 1.2 ലക്ഷവും ചെലവഴിക്കുകയുണ്ടായി. എല്ലാ ബ്ലോക്കുകളിലും ഒരു കൃഷി ഭവനില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുറന്നു.
കാസര്‍കോട്് സീഡ് ഫാമിന്റെ പരിസരത്തു പ്രവര്‍ത്തിക്കുന്ന പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനില്‍ നിന്നു ഫിറമോ ട്രാപ്പുകള്‍, എതിര്‍പ്രാണികള്‍ എന്നിവ ഉല്‍പാദിപ്പിച്ച് വിതരണം ആരംഭിച്ചു. ബയോകണ്‍ട്രോള്‍ ഏജന്റ്‌സ് ഉല്‍പ്പാദനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിരോധിച്ചതും മാരകവുമായ കീടനാശിനിയുടെ വില്‍പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി വില്‍പനശാലകള്‍ പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 32 മണ്ണു പരിശോധനാ കാംപയിനുകള്‍ സംഘടിപ്പിച്ചു. സെക്കന്‍ഡറി മൈക്രോ ന്യൂട്രിയന്റ് നല്‍കുന്ന പദ്ധതിയില്‍ 1000 ഹെക്ടര്‍ സ്ഥലത്തിന് 18 ലക്ഷം രൂപ ചെലവഴിച്ചു. 500 ഹെക്ടര്‍ സ്ഥലത്ത് മണ്ണിന്റെ അമ്ലത്വം കുറക്കുന്നതിനായി 27 ലക്ഷവും മണ്ണ് പരിശോധനാ ലാബ് പുതുക്കുതിനായി രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു.
ചെറുകിട ജലസേചന വകുപ്പ്, ഗ്രാമ വികസന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് തയാറാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഒരു വ്യക്തിക്ക് ഒരു പെന്‍ഷന്‍ എന്ന നിലയില്‍ 2016 ജൂണ്‍ വരെ 600 രൂപ നിരക്കിലും തുടര്‍മാസങ്ങളില്‍ 1000രൂപ എന്ന നിരക്കിലുമാണ് കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്തത്. സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 2016-17-ല്‍ 2509 കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 301 കര്‍ഷകര്‍ക്ക് വിളനാശ നഷ്ട പരിഹാരം അനുവദിച്ചിട്ടുണ്ട്.
ജില്ലയില്‍ 74 ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. നാളികേര വികസന പദ്ധതി ( കേരഗ്രാമം ) 2016-17-ല്‍ ഉള്‍പ്പെടുത്തി സംയോജിത തെങ്ങ് തോട്ടം പരിപാലനത്തിനായി ജില്ലയിലെ കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പുല്ലൂര്‍ പെരിയ, ഉദുമ, പള്ളിക്കര കൃഷി ഭവനുകളുടെയും പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ ഈസ്റ്റ് എളേരി കൃഷി ഭവന്റെയും പരിധികളിലെ കേരകര്‍ഷകര്‍ക്കായി രണ്ടു കേരഗ്രാമങ്ങളുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ് സംയോജിത വള പ്രയോഗം, സംയോജിത കീടരോഗ നിയന്ത്രണം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്ര പരിശീലനവും വിതരണവും ജൈവ വള നിര്‍മാണ യൂനിറ്റുകള്‍ക്കുള്ള ധനസഹായം, കേരസംഘങ്ങള്‍ക്കും പഞ്ചായത്ത് കേര സമിതികള്‍ക്കുമുള്ള പ്രവര്‍ത്തന മൂലധനം എന്നിവയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."