HOME
DETAILS
MAL
കുളിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പുഴക്കടവില്‍ വച്ച് ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവിതാന്ത്യം വരെ ജയില്‍ശിക്ഷ
backup
July 30 2019 | 13:07 PM
മലപ്പുറം: കുളിക്കാനായി പുഴക്കടവിലെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. അരീക്കോട് വിളയില്‍ അബ്ദുല്‍സലാമിനെയാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ മലപ്പുറം മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. 2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പുഴയില്‍ കുളിക്കാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അബ്ദുല്‍ സലാം കടവില്‍ വച്ച് അബ്ദുല്‍ സലാം ബലാത്സംഗം ചെയ്യുകയായിരുന്നു. ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. തടവ് ശിക്ഷയോടൊപ്പം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതി നല്‍കണം. ഈ തുക ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."