സ്വകാര്യ ബസുകളിലെ സംഗീതം: നടപടിക്ക് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
മലപ്പുറം: യാത്രാ ബസുകളില്‍ ഉച്ചത്തില്‍ സംഗീത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷന്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഉച്ചത്തില്‍ ഓഡിയോ സിസ്റ്റം പ്രവര്ത്തിപ്പിക്കുന്നതിനെതിരേയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ഗതാഗത കമ്മിഷണര്‍ക്കും പാലക്കാട്, മലപ്പുറം റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാതടപ്പിക്കുന്ന ഓഡിയോ സിസ്റ്റം ഓഫാക്കാന്‍ ആവശ്യപ്പെട്ടാല്‍ ബസ് ജീവനക്കാര്‍ അനുസരിക്കില്ലെന്നു പരാതിയില്‍ പറയുന്നു. ഗതാഗത കമ്മിഷണര്‍ക്കും ആര്.ടി.ഒമാര്‍ക്കും പരാതി നല്‍കിയിട്ടും ഫലമില്ലെന്നും ജനകീയ കൂട്ടായ്മക്കുവേണ്ടി എം. സൈതലവിയും കെ.ടി ഹൈദരലിയും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഉത്തരവ് മലപ്പുറം, പാലക്കാട് ജില്ലാ പൊലിസ് മേധാവിമാര്‍ക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."