HOME
DETAILS

ദുരിതപര്‍വത്തിന് അറുതി കളിയും ചിരിയുമായി മുഴങ്ങല്ലൂര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ സ്ഥിരം കെട്ടിടത്തില്‍

  
backup
May 31 2017 | 18:05 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf

 


കൊണ്ടോട്ടി: കളിയും ചിരിയുമായി പുതിയ അങ്കണവാടി കെട്ടിടത്തിലെ ക്ലാസ് മുറിയിലേക്ക് കടന്ന് കുരുന്നുകള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. പിന്നെ തങ്ങള്‍ക്ക് സ്വന്തം കെട്ടിടം പണിയാന്‍ അനുമതി തന്ന കുടംബത്തിനായി പ്രാര്‍ഥന, പഞ്ചായത്തിന് നന്ദി അറിയിച്ചു. അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടി ഒറ്റമുറിയില്‍, ഇഴജന്തുക്കളുടെ ഭയപ്പാടില്‍ കഴിഞ്ഞിരുന്ന മുഴങ്ങല്ലൂര്‍ അങ്കണവാടിയിലെ കുരുന്നുകളാണ് പുതിയ അങ്കണവാടി കെട്ടിടത്തിലേക്ക് കടന്നിരുന്നത്.
പുളിക്കല്‍ പഞ്ചായത്തിലെ ആല്‍പ്പറമ്പ് മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ ദുരികഥ കേട്ടറിഞ്ഞ് പ്രദേശ വാസിയായ സി.കെ ചേക്കുമമ്മദ് ഹാജി തന്റെ ഉടമസ്ഥതയിലുളള മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറാവുകയായിരുന്നു.
ഇതോടെ കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചു. ചേക്കുമമ്മദിന്റെ ഭാര്യ പരേതയായ തുപ്പിലക്കാട്ട് ഫാത്തിമക്കുട്ടി ഹജ്ജുമ്മയുടെ സ്മാരകമായാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ പഠിക്കുന്ന മുഴങ്ങല്ലൂര്‍ അങ്കണവാടി വാടക കെട്ടിടത്തില്‍ ഇടുങ്ങിയ മുറിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 55 കുട്ടികളുളള അങ്കണവാടിയില്‍ ഒറ്റമുറിയിലാണ് പഠനവും വിശ്രമവും. വിദ്യാര്‍ഥികള്‍ക്കുളള ഭക്ഷണ സാധനങ്ങളും മറ്റും സൂക്ഷിക്കാനും ഇവിടെ അടച്ചുറപ്പുളള മുറിയില്ല. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം കൂടിയായിരുന്നു കെട്ടിടത്തില്‍ കുട്ടികളെത്തുന്നതിന് മുമ്പ് ക്ലാസ് മുറിയില്‍ നിന്ന് വിഷപ്പാമ്പിനെ വരെ കണ്ടെത്തിയിരുന്നു.
അങ്കണവാടിയുടെ പരിതാപകരമായ അവസ്ഥ നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് സമീപത്തെ സ്‌കൂളിലേക്ക് പ്രവര്‍ത്തനം മാറ്റി. സ്‌കൂളിലെ പരിമതമായ സ്ഥലത്താണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
അങ്കണവാടിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായെങ്കിലും സ്ഥലം ലഭ്യമാക്കാനായില്ല. ഇതോടെയാണ് പ്രദേശ വാസിയായ സി.കെ ചേക്കുമമ്മദ് ഹാജി തന്റെ ഉടമസ്ഥതയിലുളള മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറായത്.
സ്ഥലം ലഭിച്ചതോടെ കെട്ടിട നിര്‍നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. കുട്ടികള്‍ക്ക് പഠിക്കാനും,വിശ്രമിക്കാനും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനും സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago