വെസ്റ്റ് ബാങ്കില്‍ 6,000 ഭവനങ്ങളുമായി ഇസ്റാഈല്‍
വെസ്റ്റ് ബാങ്ക്: ഇസ്റാഈലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ ആറായിരം ജൂത ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഇസ്റാഈല്‍ അനുമതി നല്കി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമായി കൈവശംവയ്ക്കുന്നിടത്താണ് ഇത്രയും ഭവനങ്ങള്‍ നിര്‍മിക്കുന്നത്. തങ്ങള്‍ നിയമപരമായാണ് ആ പ്രദേശം കൈവശംവയ്ക്കുന്നതെന്നാണ് ഇസ്റാഈലിന്റെ വാദം.
ആറായിരം ജൂത ഭവനങ്ങള്‍ക്ക് അനുമതി നല്കിയപ്പോള് 700 ഫലസ്തീന്‍കാര്‍ക്കും വീടുവയ്ക്കാന്‍ അനുമതി നല്കിയിട്ടിണ്ട്. എന്നാല്‍, ഇതു അപര്യാപ്തമാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, ഫലസ്തീനികള്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്കിയതാണോ അതോ നിലവിലുള്ള വീടുകള്‍ക്ക് അനുമതി നല്കിയതാണോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
എന്നാല്‍, ഇസ്റാഈലിന്റെ തീരുമാനം തള്ളി ഫലസ്തീന് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീന് അവകാശപ്പെട്ട മണ്ണില്‍ ഇസ്റാഈലിന്റെ നിര്മാണപ്രവൃത്തികളോ നിയന്ത്രണങ്ങളോ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അവര്‍, ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള ഇസ്റാഈലിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."