പനി പടരുന്നു; തലശ്ശേരി ജനറലാശുപത്രി ലാബില്‍ ജീവനക്കാരില്ല
തലശ്ശേരി: പനി വ്യാപകമായി പടരുമ്പോഴും സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യസംവിധാനമൊരുക്കാത്തതില്‍ വ്യാപക പരാതി. മലയോര മേഖലകളില്‍ നിന്നു ആദിവാസികള്‍ ഉള്‍പ്പെടെ ചികിത്സതേടിയെത്തുന്ന തലശ്ശേരി ജനറലാശുപത്രിയില്‍ പനിപിടിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ഇവിടെയുള്ള മെഡിക്കല്‍ ലാബി
ല്‍ പരിശോധനക്ക് വരുന്നവര്‍ക്ക് സ്ലിപ്പ് നല്‍കാന്‍ ആകെ ഒരു ജീവനക്കാരന്‍ മാത്രമേയുള്ളൂ. പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്കു പുറമേ ഗര്‍ഭിണികള്‍, മറ്റ് ഓപ്പറേഷനുകള്‍ക്ക് വിധേയരാകേണ്ടവര്‍ തുടങ്ങിയവര്‍ ലാബില്‍ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് നട്ടം തിരിയുകയാണ്. ആശുപത്രിയിലെ സൗജന്യ ലാബ് പരിശോധനയ്ക്ക് എത്തുന്നവര്‍ തിരക്കുമൂലം സമീപത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് ജീവനക്കാരെ ഇവിടെ നിയമിക്കാതതെന്നും പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ചപ്പനി പടരുമ്പോഴും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ രോഗികളെ വട്ടംകറക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."