HOME
DETAILS

നാട്ടുകാര്‍ കൈകോര്‍ത്തു; നെടിയനാട് ജി.എം.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ടാകുന്നു

  
backup
June 01 2017 | 00:06 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-5




നരിക്കുനി: പൊതുവിദ്യാലയങ്ങള്‍ കാര്യക്ഷമമല്ലെന്ന പരിഭവങ്ങള്‍ക്കിടയില്‍ ശക്തമായ തിരിച്ചുവരവിലൂടെ വിസ്മയം തീര്‍ക്കുകയാണ് നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ജി.എം.എല്‍.പി സ്‌കൂള്‍. നാട്ടുകാര്‍ സ്വരൂപിക്കുന്ന ആറു ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിലെ ആറു ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കി മാറ്റിയാണ് ഈ വിദ്യാലയം വേറിട്ട മാതൃകയൊരുക്കുന്നത്.
 1927-ല്‍ സ്ഥാപിതമായ സ്‌കൂളില്‍ ഈവര്‍ഷം 43 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതോടെ എയ്ഡഡ് വിഭാഗം പ്രീ-പ്രൈമറിയിലടക്കം 150ഓളം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രീ-പ്രൈമറി തലത്തില്‍ 71 കുട്ടികളാണുണ്ടായിരുന്നത്. ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷം 12 കുട്ടികള്‍ മാത്രമേ പ്രവേശനം നേടിയിരുന്നുള്ളു.  വാര്‍ഡ് അംഗത്തിന്റെയും സ്‌കൂള്‍ ഹെഡ് മിസ്ട്രസിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രണ്ടു പ്രീ-പ്രൈമറി ക്ലാസുകളും നാലു പ്രൈമറി ക്ലാസുകളും സ്മാര്‍ട്ട് ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തുക മുഴുവനായും നാട്ടുകാരില്‍ നിന്ന് സമാഹരിക്കാനാണ് പദ്ധതി. അഞ്ച് അധ്യാപകരും ഒരു പി.ടി.സി.എമ്മും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സ്വന്തമായി 69 സെന്റ് സ്ഥലവും ഉയര്‍ന്ന ബൗദ്ധിക സാഹചര്യങ്ങളുമുണ്ട്.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ജനകീയ സമിതിയുടെ അടുത്ത ലക്ഷ്യം. ഈ മാസം തന്നെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. പുതിയ അധ്യയന വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത്തല പ്രവേശനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതും ഈ വിദ്യാലയമാണ്.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago