തസ്തിക നഷ്ടപ്പെടുമെന്ന ആശങ്കയില്‍ അധ്യാപകര്‍
കക്കട്ടില്‍: വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ തസ്തിക നഷ്ടപ്പെടുമെന്ന ആശങ്കയില്‍ അധ്യാപകര്‍. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 1:30 ഉം എട്ടു വരെ 1: 35 ഉം ആക്കിയെങ്കിലും 9, 10 ക്ലാസുകളില്‍ ഇത് 1:45 ആണ്. ഇത് തസ്തിക നിലനിര്‍ത്താന്‍ പാടുപെടുന്ന എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് കടമ്പയാണ്. പ്രൈമറി സ്കൂളിനൊപ്പം പ്രവര്‍ത്തിക്കുന്ന ഹൈസ്കൂളുകളിലാണ് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. 9, 10 ക്ലാസുകളിലും മറ്റ് ക്ലാസുകളിലേതുപോലെ അധ്യാപക, വിദ്യാര്‍ഥി അനുപാതം ആക്കിയാല്‍ മാത്രമേ തസ്തിക നഷ്ടപ്പെടുമെന്ന അധ്യാപകരുടെ ആശങ്ക അകലുകയുള്ളൂ.
തസ്തിക നഷ്ടപ്പെട്ട ആയിരക്കണക്കിന് അധ്യാപകരെ പുനര്‍വിന്യസിച്ചെങ്കിലും ജന ന നിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം കുറച്ചില്ലെങ്കില്‍ തസ്തിക നഷ്ടപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധ്യാപകര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തസ്തിക നിലനിര്‍ത്താന്‍ 1:40 ആക്കി അനുപാതം കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് നിലവിലില്ല.
അതിനിടെ, തസ്തിക നിലനിര്‍ത്താന്‍ തന്ത്രങ്ങളുമായി അധ്യാപകരും സ്കൂള്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗജന്യ യൂനിഫോം, കുട, വാഹന സൗകര്യം തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
എന്നിട്ടും ആവശ്യത്തിന് കുട്ടികളില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് അധ്യാപകര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഉണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷ അധ്യാപകര്‍ക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അധ്യാപക പാക്കേജ് പ്രകാരം 1997ന് ശേഷം ജോലിയില്‍ പ്രവേശിച്ച നിരവധി അധ്യാപകര്‍ക്ക് സംരക്ഷണാനുകൂല്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."